എഡിറ്റര്‍
എഡിറ്റര്‍
മുന്നിലും പിന്നിലും സ്‌ക്രീനുമായി യോട്ടഫോണ്‍ എത്തുന്നു
എഡിറ്റര്‍
Saturday 23rd November 2013 1:06pm

yotaphone

മുന്നിലും പിന്നിലും സ്‌ക്രീനുമായി റഷ്യന്‍ നിര്‍മ്മാതാക്കളായ യോട്ട ഡിവൈസസിന്റെ യോട്ട ഫോണ്‍ ഉടന്‍ തന്നെ വിപണിയിലെത്തും.

മുന്നില്‍ ടച്ച്‌സ്‌ക്രീനും പിന്നില്‍ ഇ-റീഡറുമാണുള്ളത്.

ജനുവരിയില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ഇത് പ്രദര്‍ശനത്തിനുണ്ടായിരുന്നു. അടുത്ത മാസം നാലോടെ ഇത് റഷ്യന്‍ വിപണിയിലെത്തുമെന്നും ക്രിസ്മസിന് മുമ്പായി ലോകവിപണിയിലെത്തുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ഒരു വശത്ത് 4.3 ഇഞ്ചിന്റെ എല്‍.സി.ഡി ഡിസ്‌പ്ലേയും  1280X720  റെസല്യൂഷനുമാണുള്ളത്. മറുവശത്ത് 4.3 ഇഞ്ച് 640X360 ഇ-ഇങ്ക് ഡിസ്‌പ്ലേയാണുള്ളത്.

എല്‍.സി.ഡി ഡിസ്‌പ്ലേയുള്ള വശം സാധാരണ സ്മാര്‍ട്ട്‌ഫോണ്‍ പോലെ തന്നെ ഉപയോഗിക്കാം. മറുവശത്തെ ഇ-ഇങ്ക് പാനല്‍ ഇ-റീഡറായി തന്നെയും ഉപയോഗിക്കാം. കിന്‍ഡില്‍ ആന്‍ഡ് കോബോ തുടങ്ങിയ ഇ-റീഡറുകളില്‍ ഉപയോഗിക്കുന്നതും ഇതേ സ്‌ക്രീന്‍ തന്നെയാണ്. ഇത് യൂസറിന്റെ കണ്ണിന് ഒരു തരത്തിലും ദോഷകരമല്ലെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു.

സ്മാര്‍ട്ട്‌ഫോണിന്റെ ഡിസ്‌പ്ലേ ഓണ്‍ അല്ലെങ്കില്‍ പോലും മെസ്സേജുകള്‍, കോളുകള്‍, റിമൈന്‍ഡറുകള്‍, അപ്പോയിന്റ്‌മെന്റുകള്‍ തുടങ്ങി കാലാവസ്ഥ വരെയുള്ള നോട്ടിഫിക്കേഷനുകള്‍ ഇ-ഇങ്ക് ഡിസ്‌പ്ലേയില്‍ ലഭ്യമാകും.

1.7 ജിഗാ ഹെര്‍ട്‌സ്് ഡ്യുവല്‍ കോര്‍ പ്രോസസര്‍, 2ജി.ബി റാം, 32 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുക. ബാറ്ററി 1800 എം.എ.എച്ചാണ്.

പിന്‍ ക്യാമറ 13 മെഗാപിക്‌സലാണ്. പിന്നിലെ ഇ-ഇങ്ക് ഡിസ്‌പ്ലേയുടെ താഴെയായി എല്‍.ഇ.ഡി ഫ്‌ളാഷും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ മുന്‍ ക്യാമറ ഒരു മെഗാ പിക്‌സല്‍ മാത്രമാണ്.

2ജി, 3ജി, 4ജി, വൈഫൈ, ബ്ലൂടൂത്ത് 4.0 എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷന്‍സ്. പുട്ട്2ബായ്ക്ക് ആപ്‌സ് ഹാന്‍ഡ്‌സെറ്റില്‍ പ്രീഇന്‍സ്റ്റാള്‍ഡ് ആയിരിക്കും.

യോട്ടാഫോണിന്റെ വില ഇതുവരെ പുറത്തു വിട്ടിട്ടില്ല.

Advertisement