എഡിറ്റര്‍
എഡിറ്റര്‍
‘സുരക്ഷ ഇനി ഞങ്ങള്‍ക്ക് മാത്രം’; മുന്‍ മുഖ്യമന്ത്രിമാരുടെ സുരക്ഷ പിന്‍വലിച്ച് യോഗി സര്‍ക്കാര്‍
എഡിറ്റര്‍
Sunday 23rd April 2017 7:01pm


ലഖ്നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിമാരുടെയും പ്രതിപക്ഷനേതാക്കളുടെയും സുരക്ഷ യോഗി ആദ്യത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ പിന്‍വലിച്ചു. അതേസമയം ബി.ജെ.പി നേതാവ് വിനയ് കത്യാറിന്റെ സുരക്ഷ ഇസഡ് കാറ്റഗറിയായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു.


Also read ‘മണിയാശാനും പുറത്തേക്ക്?’; മണിയെ തള്ളി കോടിയേരിയും വി.എസ്സും; സെക്രട്ടറിയേറ്റില്‍ ചര്‍ച്ചചെയ്യുമെന്നും കോടിയേരി


മുന്‍ മുഖ്യമന്ത്രിമാരായ മുലായം സിംഗ് യാദവ്, മായാവതി, അഖിലേഷ് യാദവ് സമാജ്വാദി പാര്‍ട്ടി എം.പിമാരായ ദിംപിള്‍ യാദവ്, രാംഗോപാല്‍ യാദവ്, നേതാക്കളായ ശിവപാല്‍ യാദവ്, അസം ഖാന്‍ എന്നിവരുടെ സുരക്ഷയാണ് സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്.

ഇന്നലെ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് 105 പേരുടെ സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി, എ.ഡി.ജി.പി ഇന്റലിജന്‍സ്, എ.ടി.ജി സെക്യൂരിറ്റി, ഡി.ജി.പി സുല്‍ഖന്‍ സിംഗ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സുരക്ഷ പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാറെടുത്തത്.

ബി.എസ്.പി ദേശീയ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ സതീഷ് ചന്ദ്ര മിശ്രയാണ് സുരക്ഷ പിന്‍വലിച്ചതില്‍ പ്രമുഖന്‍. നേരത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സുരക്ഷയാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. മുന്‍ യു.പി ചീഫ് സെക്രട്ടറി അലോക് രഞ്ജന്‍, സമാജ്‌വാദി എം.എല്‍.സിമാരായ അഷു മാലിക്, അതുല്‍ പ്രധാന്‍ എന്നിവരാണ് സുരക്ഷ സംവിധാനം നഷ്ടപ്പെട്ട മറ്റു പ്രമുഖര്‍.

Advertisement