എഡിറ്റര്‍
എഡിറ്റര്‍
 ‘യോഗി തെറിക്കുമോ?’; യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹര്‍ജി; എ.ജിയില്‍ നിന്ന് വിശദീകരണം തേടി കോടതി
എഡിറ്റര്‍
Monday 15th May 2017 9:10pm


ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയേയും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. സാമൂഹ്യപ്രവര്‍ത്തകനായ സഞ്ജയ് ശര്‍മ്മയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ലോക്‌സഭയിലെ അംഗങ്ങള്‍ എന്ന നിലയില്‍ യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും ആനുകൂല്യം പറ്റുന്നുണ്ടെന്നും അതിനാല്‍ സംസ്ഥാനത്ത് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി. പൊതുതാല്‍പ്പര്യ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, ഉത്തര്‍പ്രദേശ് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് വിശദീകരണം തേടി.


Also Read: കുല്‍ഭൂഷണ്‍ ജാദവ് കേസ്: രാജ്യാന്തര കോടതിയില്‍ പാകിസ്താന്റെ വാദം പൂര്‍ത്തിയായി; കുല്‍ഭൂഷണിന്റെ ‘കുറ്റസമ്മത വീഡിയോ’ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് പാകിസ്താനെ കോടതി തടഞ്ഞു


1959-ലെ അയോഗ്യതാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും അയോഗ്യരാക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഉത്തര്‍പ്രദേശ് അഡ്വക്കേറ്റ് ജനറലിന് പുറമേ കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരാകുന്ന എ.ജിയോടും കോടതി അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം 24-നാണ് കേസ് ഹൈക്കോടതി പരിഗണിക്കുക. ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെുപ്പ് മുന്നില്‍ കണ്ടാണ് യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും തങ്ങളുടെ പാര്‍ലമെന്റ് അംഗത്വം രാജി വെക്കാതെ തുടരുന്നത്.


Don’t Miss: ‘ഇസ്‌ലാം ഒഴികെ മറ്റെല്ലാ മതങ്ങളും യാന്ത്രികമായ ആചാരങ്ങളുടെ മാത്രം പ്രസ്ഥാനങ്ങള്‍’; ഇസ്‌ലാം വളരുന്നത് കാരുണ്യത്തിന്റെ മതമായതുകൊണ്ടെന്നും പറഞ്ഞ കേരളത്തിലെ മന്ത്രി Click Here to Know More


ഫൂല്‍പൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് കേശവ് പ്രസാദ് മൗര്യ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂരില്‍ നിന്നാണ് പാര്‍ലമെന്റിലെത്തിയത്. ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, ജസ്റ്റിസ് വീരേന്ദ്ര കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Advertisement