എഡിറ്റര്‍
എഡിറ്റര്‍
റോഡില്‍ ഈദ് നമസ്‌കാരം നടക്കുന്നുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ ജന്മാഷ്ടമി ആഘോഷവും നടക്കുമെന്ന് യോഗി ആദിത്യനാഥ്
എഡിറ്റര്‍
Thursday 17th August 2017 10:07am

യു.പി: ഈദ് ദിനത്തില്‍ റോഡില്‍ നമസ്‌കരിക്കുന്നത് തടയാന്‍ കഴിയുന്നില്ലെങ്കില്‍ തനിക്ക് പൊലീസ് സ്റ്റേഷനുകളില്‍ ജന്മാഷ്ടമി ആഘോഷിക്കുന്നത് തടയാന്‍ അവകാശമില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ശിവഭക്തരുടെ കന്‍വാര്‍ യാത്രയില്‍ മൈക്കുകളും സംഗീതവും അധികൃതര്‍ വിലക്കിയപ്പോള്‍ മറ്റു ആരാധനാ കേന്ദ്രങ്ങളിലെല്ലാം മൈക്കുകള്‍ നിരോധിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇത്തരമൊരു നിരോധനം സാധ്യമല്ലെങ്കില്‍ കന്‍വാര്‍ യാത്ര പഴയത് പോലെ തന്നെ നടക്കട്ടെയെന്ന് പറഞ്ഞതായും യോഗിആദിത്യനാഥ് പറഞ്ഞു.

 

ഇന്ത്യയില്‍ ക്രിസ്മസ് ആഘോഷിക്കാനും നമസ്‌കാരം നിര്‍വഹിക്കാനും സ്വാതന്ത്ര്യമുണ്ട് പക്ഷെ നിയമം അനുസരിച്ചായിരിക്കണം. നിയമലംഘനം നടത്തിയാല്‍ നേരിടേണ്ടി വരുമെന്നും ആദിത്യനാഥ് പറഞ്ഞു.

ഗൊരഖ്പൂരില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ സംസ്ഥാനം വിറങ്ങലിച്ച് നില്‍ക്കെ ജനങ്ങളോട് വിപുലമായ രീതിയില്‍ ജന്മാഷ്ടമി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

Advertisement