എഡിറ്റര്‍
എഡിറ്റര്‍
യു.പിയിലെ 46 മദ്രസകള്‍ക്കുള്ള ഗ്രാന്റ് നിര്‍ത്തലാക്കി യോഗി സര്‍ക്കാര്‍
എഡിറ്റര്‍
Thursday 14th September 2017 12:44pm


ലക്‌നൗ: യു.പിയിലെമ്പാടുമുള്ള 46 മദ്രസകള്‍ക്കുള്ള സര്‍ക്കാര്‍ ഗ്രാന്റ് നിര്‍ത്തലാക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ നിശ്ചയിച്ച നിലവാരമില്ലെന്നാരോപിച്ചാണ് നടപടി.

നിലവില്‍ യു.പിയിലെ 560 മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിവരുന്നുണ്ട്. ഇതില്‍ 46 മദ്രസകള്‍ക്കുള്ള ഗ്രാന്റാണ് നിര്‍ത്തലാക്കിയിരിക്കുന്നത്.

കാണ്‍പൂര്‍, കുഷിനഗര്‍, കാനൂജ്, മൗ, അസംഗര്‍ഷ്, മഹാരാജ്ഗഞ്ച്, സിദ്ധാര്‍ത്ഥ നഗര്‍, മഹോബ ശ്രവാസ്തി, ബനാറസ്, ഗാസിപൂര്‍, ജൗന്‍പൂര്‍, ബാരാബങ്കി, സന്ത് കോബിര്‍നഗര്‍, ജാന്‍സി എന്നിവിടങ്ങളിലുള്ള മദ്രസകള്‍ക്കാണ് ധനസഹായം നിര്‍ത്തിയിരിക്കുന്നത്.


Also Read: സിക്കര്‍: ചെങ്കൊടിക്ക് കീഴിലെ കര്‍ഷകരുടെ പോരാട്ടവീര്യത്തിനു മുമ്പില്‍ മുട്ടുമടക്കി രാജസ്ഥാന്‍ സര്‍ക്കാര്‍; കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനം


ഗ്രാന്റ് എന്ന നിലയില്‍ മദ്രസകള്‍ക്ക് മാസം നാലുലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ഇതില്‍ 15 മുതല്‍ 17 അധ്യാപകരുടെ ശമ്പളവും ഉള്‍പ്പെടും. 2017 ഏപ്രില്‍ മുതലാണ് മദ്രസകള്‍ക്കുള്ള ഗ്രാന്റ് നിര്‍ത്തലാക്കിയത്.

ഇവര്‍ക്കെതിരെ ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ സ്‌കൂള്‍സ് ഇന്‍സ്‌പെക്ടറും, ജില്ലാ ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അന്വേഷണം നടത്തുമെന്ന് യു.പി ആഭ്യന്തര മന്ത്രി ലക്ഷ്മി നാരായണന്‍ ചൗധരി പറഞ്ഞു.

യോഗി സര്‍ക്കാറിന്റെ നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രംഗത്തെത്തി. എല്ലാ മതങ്ങളെയും ആദരിക്കുന്നതാണ് കോണ്‍ഗ്രസ് നിലപാട്. ബി.ജെ.പിയുടേത് അങ്ങനെയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement