ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആതിഥ്യനാഥ് ആദ്യ ദിവസം അടച്ചു പൂട്ടാന്‍ ഉത്തരവിട്ടത് രണ്ടു അറവുശാലകള്‍. തീവ്ര ഹിന്ദുത്വ നിലപാടുകളുമായി പ്രശസ്തനായ യോഗി തങ്ങള്‍ക്ക് ലഭിച്ച ഭൂരിപക്ഷം എത്തരത്തിലാകും സംസ്ഥാനത്ത് നടപ്പിലാക്കുക എന്നതിന്റെ വ്യക്തമായ സൂചനകളാണ് ആദ്യ ദിനം നല്‍കിയത്.


Also read ബീഫ് വിളമ്പിയെന്ന പരാതിയുമായി മുനിസിപ്പാലിറ്റിയെക്കൊണ്ട് ഹോട്ടല്‍ പൂട്ടിച്ചു; പരാതി വ്യാജമാണെന്ന് തെളിഞ്ഞതിനാല്‍ ഗോ രക്ഷാ ദള്‍ നേതാവിനെതിരെ കേസുമായി പൊലീസ് 


പാര്‍ട്ടിയുടെ തെരഞ്ഞെുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുകയാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ആദിത്യനാഥ് വാഗ്ദാനങ്ങളില്‍ പറഞ്ഞിരുന്ന അറവു ശാലകളുടെ നിരോധനത്തിലാണ് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്.

‘ ഇതിന്റെ ആദ്യപടിയായി അലഹബാദിലെ രണ്ട് കശാപ്പ് ശാലകളാണ് ആദ്യ ദിനം അടച്ച് പൂട്ടിച്ചത്. അനുമതിയില്ലാതെയാണ് ഇവ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. അറവുശാലാ നിരോധനത്തിനായി ആദ്യം മുതലേ ശബ്ദം ഉയര്‍ത്തിയ നേതാവ് കൂടിയാണ് യോഗി ആദിത്യനാഥ്.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശില്‍ ബി.എസ്.പി നേതാവായ മുഹമ്മദ് ഷാമി കൊല്ലപ്പെട്ടിരുന്നു. മോട്ടോര്‍ ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടുപേരാണ് അദ്ദേഹത്തെ വെടിവെച്ചു കൊന്നത്. സംസ്ഥാനത്തെ ക്രമസമാധാനം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതിന് പിന്നാലെയായിരുന്നു അക്രമം.