ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആസ്തിയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 32 ശതമാനം വര്‍ധനയാണ് സ്വത്തുവകകളില്‍ ഉണ്ടായിരിക്കുന്നത്. യു.പി കൗണ്‍സില്‍ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്.


Also Read: പിണറായി മുഖ്യമന്ത്രിയായി കാണാന്‍ താന്‍ ആഗ്രഹിച്ചിരുന്നു; തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് പിണറായിയെന്നും കണ്ണന്താനം


2014ല്‍ ലോക്‌സഭയിലേക്ക് മത്സരിക്കുേമ്പാള്‍ 72 ലക്ഷമായിരുന്ന ആസ്തി ഇപ്പോള്‍ സമര്‍പ്പിച്ച പത്രികയില്‍ 95 ലക്ഷമായാണ് ഉയര്‍ന്നിരിക്കുന്നത്. ലോക്‌സഭാംഗമെന്ന നിലയില്‍ ലഭിക്കുന്ന വേതനം മാത്രമേയുള്ളുവെന്ന് സത്യവാങ്മൂലത്തില്‍ പറയുമ്പോഴാണ് മൂന്ന് വര്‍ഷത്തിനിടെ 32 ശതമാനം സ്വത്തുക്കള്‍ ഉയര്‍ന്നിരിക്കുന്നത്.

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ലോക്‌സഭാംഗത്വം രാജിവെച്ച ആദിത്യനാഥ് യു.പി കൗണ്‍സില്‍ വഴി നിയമസഭയിലേക്ക് മത്സരിക്കുകയാണ്. ഇതിനായി സമര്‍പ്പിച്ച പത്രികയിലാണ് പുതിയ സ്വത്തുവിവരങ്ങള്‍ ഉള്ളത്.


Dont Miss: ‘ആശുപത്രി ചിലവിന് പണമില്ലെങ്കിലെന്ത്?’ അര്‍ധ കുംഭമേളക്കായി യോഗി സര്‍ക്കാര്‍ 2500 കോടി ചിലവഴിക്കാനൊരുങ്ങുന്നു


അഞ്ചു തവണ ഗോരഖ്പുരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദിത്യനാഥിന് ഒരു റിവോള്‍വറും ഒരു റൈഫിളും സ്വന്തമായുണ്ട്. ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ, മന്ത്രിമാരായ മുഹ്‌സിന്‍ റാസ, സ്വതന്ത്രദേവ് സിങ് എന്നിവരും ആദിത്യനാഥിനൊപ്പം നാമനിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്.