എഡിറ്റര്‍
എഡിറ്റര്‍
യു.പിയെ മാലിന്യ മുക്തമാക്കും; യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൂലുമായി തെരുവിലേക്ക്
എഡിറ്റര്‍
Saturday 6th May 2017 12:59pm

ലഖ്നൗ: ഉത്തര്‍പ്രദേശിനെ മാലിന്യ മുക്താക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനായി യോഗി ആദിത്യനാഥ് മറ്റ് മന്ത്രിമാര്‍ക്കൊപ്പം ചൂലുമായി തെരുവിലേക്ക് ഇറങ്ങുകയാണ്. സ്വച്ഛ് സര്‍വേക്ഷന്‍ റിസള്‍ട്ടില്‍ സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥക്ക് ശേഷമാണ് ആദിത്യനാഥിന്റെ ശുചീകരണ പ്രവൃത്തി. യു.പിയില്‍ നിന്ന് വരാണസി മാത്രമാണ് ആദ്യ നൂറിലെത്തിയിരുന്നത്.

2014 418 ാമത് ആയിരുന്ന വരാണസി ഇത്തവണ 32 ാമതെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 2014 ല്‍ സ്വച്ഛ് ഭാരതിന്റെ ഭാഗമായി 8540 ശുചിമുറികളും 3000 ചവറ്റ്കൊട്ടകളും സ്ഥാപിച്ചിരുന്നതാണ് വരാണസിയുടെ മുന്നേറ്റത്തിന് കാരണം.

പതിനഞ്ച് വൃത്തികെട്ട ജില്ലകളില്‍ ഒമ്പതെണ്ണവും യു.പിയിലാണ്. എന്നാല്‍ ഇത് താന്‍ അധികാരം ഏറ്റെടുക്കുന്നതിന് മുന്‍പുള്ള അവസ്ഥയാണെന്നും അഴുക്കചാലുകള്‍ മഴക്ക് മുന്‍പ് വൃത്തിയാക്കുമെന്നും അദ്ദേഹം ന്യുസ് ഏജന്‍സി എ.എന്‍.ഐ യോട് പറഞ്ഞു. ഡിസംബറിന് മുന്‍പ് മുപ്പത് ജില്ലകള്‍ മാലിന്യമുക്തമാക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.


Also Read: ബാഹുബലിയിലെ ‘ പൊറുക്കാനാവാത്ത അഞ്ച് പിഴവുകള്‍’ ചൂണ്ടിക്കാണ്ടി യുവസംവിധായകന്‍; മറുപടിയുമായി രാജമൗലി


മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദിത്യനാഥ് സ്വച്ഛ് ഭാരത് അഭിയാന്‍ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് വാക്ക് നല്‍കിയിരുന്നു. പുകയില പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Advertisement