ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുത്തു. ലക്‌നൗവിലെ ലോക് ഭവനില്‍ ചേര്‍ന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.

തീവ്ര ഹിന്ദുത്വ നിലപാടുകാരനായ ആദിത്യനാഥ് ഖോരക്പൂരില്‍ നിന്നുമുള്ള ലോകസഭാംഗവുമാണ്. അതേസമയം ഉത്തര്‍പ്രദേശില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേന്ദ്ര ടൂറിസം സഹമന്ത്രിയും പ്രധാനമന്ത്രിയുടെ അടുത്തയാളുമായ മഹേഷ് ശര്‍മ്മ, ഉത്തര്‍ പ്രദേശിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ നേതാവ് കേശവ് പ്രസാദ് മൗര്യ എന്നിവര്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കുമെന്നാണ് സൂചന.