ലഖ്‌നൗ: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം ഡോ. ബി.ആര്‍. അംബേദ്ക്കറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോദി ആദിത്യനാഥ്. അഴിമതി അവസാനിപ്പിക്കണമെങ്കില്‍ കറന്‍സിയുടെ പ്രചാരണത്തില്‍ മാറ്റം കൊണ്ടുവരണമെന്ന് അംബേദ്ക്കര്‍ അഭിപ്രായപ്പെട്ടിരുന്നെന്നും ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് നോട്ട് നിരോധനം നടപ്പിലാക്കിയതെന്നുമാണ് യോഗിയുടെ അഭിപ്രായം.


Also read ‘ജനാധിപത്യ വിരുദ്ധനായ ഒരു പ്രധാനമന്ത്രിയുടെ തോന്ന്യവാസം’: ഇതിന് നിന്നുകൊടുക്കാന്‍ സൗകര്യമില്ല എന്ന് പറയാന്‍ ഒരു ചങ്ക് എങ്കിലും ഉള്ള മുഖ്യമന്ത്രി ഉണ്ടാകണമെന്ന് ഹരീഷ് വാസുദേവന്‍

Subscribe Us:

യു.പിയിലെ ഹര്‍ണംപുര്‍ ഗ്രാമത്തില്‍ അംബേദ്ക്കര്‍ ജനകല്യാണ്‍ സമിതിയുടെ പരിപാടിയില്‍ അംബേദ്ക്കറുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഴിമതി അവസാനിപ്പിക്കണമെങ്കില്‍ കറന്‍സിയുടെ പ്രചാരണത്തില്‍ മാറ്റം കൊണ്ടുവരണമെന്ന് അംബേദ്ക്കര്‍ അഭിപ്രായപ്പെട്ടിരുന്നു. നരേന്ദ്രമോദിയുടെ ധീരമായ നീക്കമായിരുന്നു നോട്ട് നിരോധനം.’ യോഗി പറഞ്ഞു. രാജ്യത്തെ അഴിമതി വിമുക്തമാക്കുന്നതിനായി സ്വാതന്ത്ര്യത്തിന് ശേഷം ഒരു നേതാവ് നടത്തിയ നടപടിയാണിതെന്നും യോഗി അഭിപ്രായപ്പെട്ടു.


Dont miss ‘എന്റെ അച്ഛനെവിടെ സര്‍ക്കാരെ?’; മുഖ്യമന്ത്രിയുടെ വരവു കാത്ത് മന്ദ്‌സോറില്‍ രുദ്രാ സിങ് ഇരുന്നു; തനിച്ചാക്കി പോയ അച്ഛന്റെ ചിത്രവുമായി