ലക്‌നൗ: മാധ്യമങ്ങള്‍ക്കെതിരെ യോഗി ആദിത്യനാഥിന്റെ വിമര്‍ശനം. ചെറിയകാര്യങ്ങള്‍ പോലും മാധ്യമങ്ങള്‍ വലുതായി കൊടുക്കുന്നെന്നും സര്‍ക്കാറിന്റെ പ്രതിഛായ തകര്‍ക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും ആദിത്യനാഥ് പറഞ്ഞു.

യു.പിയില്‍ ‘മെയ്ക്ക് ഇന്‍ യുപി’പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഗവണ്‍മെന്റോ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറോ പ്രത്യേകിച്ചും ഒരു ജാതിയ്‌ക്കോ വേണ്ടി പ്രവര്‍ത്തിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.


Also read ആദ്യം മനസിലാക്കേണ്ടത് അവര്‍ക്ക് യാതൊരു അമാനുഷിക ശക്തിയുമില്ലെന്നാണ്; ആള്‍ ദൈവങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടി ഗോപീനാഥ് മുതുകാടിന്റെ വീഡിയോ


അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ നിയമസഭാ കൗണ്‍സിലിലൂടെ മത്സരിച്ച് അധികാരം നിലനിര്‍ത്താനാണ് യോഗി ആദിത്യനാഥിന്റെ തീരുമാനം. ഗോരഖ്പൂര്‍ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ മരണത്തെത്തുടര്‍ന്ന് പ്രതിരോധത്തിലായ യോഗി തെരഞ്ഞെടുപ്പ് നേരിട്ടാല്‍ തോല്‍ക്കുമെന്ന ഭയത്തിലാണ് എളുപ്പ വഴിയിലൂടെ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ നിയമസഭ കൗണ്‍സില്‍ സംവിധാനമുള്ളതിനാല്‍ ഇതില്‍ തെരഞ്ഞെടുത്താല്‍ അധികാരത്തില്‍ തുടരാവുന്നതാണ്. നോമിനേഷനിലൂടെ കൗണ്‍സില്‍ അംഗമായാല്‍ മതി. ജനങ്ങളുടെ വോട്ടിന്റെ ആവശ്യമില്ല. നിയമസഭയിലെ ഭൂരിപക്ഷം വെച്ച് ബി.ജെ.പിയക്ക് ഇത് നിഷ്പ്രയാസം സാധിക്കും.