എഡിറ്റര്‍
എഡിറ്റര്‍
നിയമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇവിടെ ജീവിക്കാം. അല്ലാത്തവര്‍ ഉത്തര്‍പ്രദേശ് വിടണം ; എല്ലാ അറവുശാലകളും അടച്ചുപൂട്ടുമെന്ന് യോഗി ആദിത്യനാഥ്
എഡിറ്റര്‍
Tuesday 28th March 2017 10:28am

ലക്‌നൗ: നിയമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രം യു.പിയില്‍ ജീവിക്കാമെന്നും അല്ലാത്തവര്‍ ഉത്തര്‍പ്രദേശ് വിടണമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഉത്തര്‍പ്രദേശിന്റെ വികസനം മാത്രമാണ് ലക്ഷ്യം. സമവായത്തിലൂടെ രാമക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യും.

അതിന്റെ ഭാഗമായി മുഖ്യമന്ത്രി എന്ന നിലയില്‍ ചര്‍ച്ചയ്ക്ക് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറയുന്നു. മനോരമ ന്യൂസ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


Dont Miss വരലക്ഷ്മിയുമായി തര്‍ക്കമൊന്നും ഇല്ല; വണ്ണമാണ് പ്രശ്‌നം ; അവഹേളനമാകുമെന്ന് കരുതി പറയാതിരുന്നതാണ്: ആകാശമിഠായിയിയില്‍ നിന്നും നടിയെ മാറ്റിയതില്‍ വിശദീകരണവുമായി നിര്‍മാതാവ് 


സംസ്ഥാനത്തെ അറവുശാലകള്‍ എല്ലാം അടച്ചുപൂട്ടും. അറവുശാലകള്‍ എല്ലാം മലിനീകരണത്തിന് കാരണമാകുമെന്നും യോഗി ആദിത്യനാഥ് പറയുന്നു.

ദിവസം 18 മുതല്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ തയ്യാറായിട്ടുള്ളവര്‍ മാത്രം സര്‍ക്കാര്‍ ജോലിയില്‍ തുടര്‍ന്നാല്‍ മതിയെന്നും അല്ലാത്തവര്‍ക്ക് രാജിവെച്ച് പുറത്തുപോകാം എന്നും യോഗി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കഠിനമായി ജോലി ചെയ്യുന്നയാളാണ് താനെന്നും അതിനാല്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാരും തന്നപ്പോലെ ജോലി ചെയ്യണമെന്നായിരുന്നു യോഗിയുടെ വാക്കുകള്‍.

Advertisement