എഡിറ്റര്‍
എഡിറ്റര്‍
യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് കവിതയെഴുതിയ ബംഗാളി എഴുത്തുകാരനെതിരെ കേസ്
എഡിറ്റര്‍
Wednesday 22nd March 2017 1:46pm

കൊല്‍ക്കത്ത: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് കവിതയെഴുതിയെന്ന പരാതിയില്‍ ബംഗാളി എഴുത്തുകാരനെതിരെ കേസ്. ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഹിന്ദുത്വസംഘടനകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.

ശ്രിജതോ ബന്ദോപാന്ധ്യായ എന്നയാള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലേറ്റ മാര്‍ച്ച് 19 ന് ഫേസ്ബുക്ക് പേജില്‍ യോഗിക്കെതിരായി 12 വരി കവിതയെഴുതിയെന്നാണ് പരാതി.

അര്‍ണബ് സര്‍ക്കാര്‍ എന്നയാളാണ് എഴുത്തുകാരനെതിരെ പരാതി നല്‍കിയത്. അപ്രിയമായ ചില വാക്കുകള്‍ കവിതയില്‍ ഉപയോഗിച്ചു എന്നും ഇത് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നുമാണ് പരാതിയില്‍ പറയുന്നത്.

കവിതയുടെ അവസാനവരിയില്‍ തൃശൂലവും യോഗി ആദിത്യനാഥുമായി ബന്ധപ്പെടുത്തിയുള്ള വരികള്‍ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഹിന്ദു സമിതിയിലെ അംഗം കൂടിയാണ് പരാതിക്കാരനായ അര്‍ണബ് സര്‍ക്കാര്‍.

അതേസമയം ഇന്ത്യയെപ്പോലൊരു രാജ്യത്ത് സംസാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നഷ്ടമാകുന്നത് അങ്ങേയറ്റം ദു:ഖകരമാണെന്ന് എഴുത്തുകാരനായ ബന്ധോപാധ്യായ പറയുന്നു.


Dont Miss ‘രാഷ്ട്രീയം വിടുകയാണ്, മറ്റു തൊഴില്‍ ചെയ്തു ജീവിക്കും’: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു 


സംഭവത്തില്‍ പൊലീസ് കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ഹിന്ദു സമിതി പ്രസിഡന്റ് തപന്‍ ഘോഷ് പറഞ്ഞു.

ശാപം എന്ന തലക്കെട്ടിലായിരുന്നു കവിത. തികഞ്ഞ വര്‍ഗീയത പ്രചരിപ്പിക്കുന്ന യോഗി ആദിത്യനാഥിന്റൈ നിലപാടുകളെയായിരുന്നു കവിതയിലൂടെ വിമര്‍ശിച്ചത്. ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും നമ്മള്‍ ഓരോ ദശകം പിന്നോട്ടുപോകുകയാണെന്നും കവിതയില്‍ അദ്ദേഹം കുറിച്ചിരുന്നു.

Advertisement