എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി നേതാവ് യോഗേന്ദ്ര യാദവിന് നേരെ കരിമഷി പ്രയോഗം
എഡിറ്റര്‍
Saturday 8th March 2014 3:30pm

yogendra-yadav

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വനിതാദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കിടെ ആം ആദ്മി നേതാവ് യോഗേന്ദ്ര യാദവിന് നേരെ കരിമഷി പ്രയോഗം.

ജന്തര്‍മന്ദിറില്‍ നടന്ന റാലിക്കിടെ സംസാരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ മുഖത്ത് വേദിയിലേക്ക് കയറിവന്ന അക്രമി കരിമഷി ഒഴിക്കുകയായിരുന്നു.

ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിച്ച് കൊണ്ടാണ് അക്രമി അദ്ദേഹത്തിന്റെ മുഖത്ത് കരിമഷി പ്രയോഗം നടത്തിയത്.

അക്രമിയുടെ മുഖം താന്‍ കണ്ടില്ലെന്നും സംഭവത്തിന് പിന്നിലുള്ള പ്രേരണയെന്താണെന്നുള്ളത് അറിയില്ലെന്നും യോഗേന്ദ്ര യാദവ് പ്രതികരിച്ചു. മുഖത്ത് മഷി ഒഴിച്ചതില്‍ തനിക്ക് വിഷമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചോദ്യം ചെയ്യലിനായി അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

Advertisement