കോഴിക്കോട്: കേരളത്തില്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച നഷ്ടമായത് സി.പി.ഐ.എമ്മിനകത്തെ വിഭീയത കാരണമാണെമന്ന് പ്രമുഖ എക്‌സിറ്റ് പോള്‍ വിദഗ്ധന്‍ യോഗേന്ദ്രയാദവ് പറഞ്ഞു. ഇന്ത്യാവിഷന്‍ ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് കരുതിയ വി.എസ് ഫാക്ടര്‍ യാഥാര്‍ത്ഥ്യമായിരുന്നു. അത് എല്‍.ഡി.എഫിന് തുണയായെന്ന് സര്‍വെ തെളിയിച്ചു. തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെന്ന് ഫലം ലഭിച്ചപ്പോള്‍ സര്‍വ്വ തെറ്റിയതാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് മൂന്ന് തവണ സര്‍വ്വെ നടത്തിയെങ്കിലും ഫലം ഇതു തന്നെയായിരുന്നു. തുടര്‍ന്നാണ് ഇത് പുറത്ത് വിട്ടത്.

കേരളത്തില്‍ നിഷ്പക്ഷ വോട്ടര്‍മാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെട്ടവരെ തെരഞ്ഞെടുക്കുക എന്നതാകും വരുംകാലത്ത് ഉണ്ടാകുകയെന്നും യോഗേന്ദ്രയാദവ് വ്യക്തമാക്കി.