ഭോപ്പാല്‍: കര്‍ഷക പ്രക്ഷോഭം നടക്കുന്ന മധ്യപ്രദേശിലെ മന്ദ്സോര്‍ സന്ദര്‍ശിക്കാനെത്തിയ സ്വരാജ് ഇന്ത്യാ തലവന്‍ യോഗേന്ദ്ര യാദവ്, സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കര്‍ സ്വാമി അഗ്‌നിവേശ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ട അഞ്ച് കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്തത്.


Also read ‘സെമി പ്രതീക്ഷയില്‍ ഇന്ത്യ’; ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച; 191നു പുറത്ത്


പ്രവര്‍ത്തകരെ തടഞ്ഞതിനെത്തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ചേര്‍ന്ന് മോ-നീമച്ച് ദേശീയപാതയില്‍ കുത്തിയിരുന്നു. ജെ.എന്‍.യു സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് മോഹിത് കുമാര്‍ ഉള്‍പ്പടെയുള്ളവരാണ് റോഡില്‍ ഇരുന്ന് പ്രതിഷേധിച്ചത്. വരെയും പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കണണെമെന്നും കാര്‍ഷികവായ്പകള്‍ എഴുതി തള്ളണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മധ്യപ്രദേശില്‍ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭത്തെ നേരിട്ട പൊലീസ് നടത്തിയ വെടിപെപ്പിലാണ് അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെടുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് മേഘലയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ഇന്നലെയാണ് നീക്കിയത്.


You must read ‘സാരിയാണ് ധരിച്ചത്.. ഇനിയെന്നെ സംഘിയെന്നു വിളിക്കുമോ’യെന്ന് രവീണ ടെണ്ടന്‍: സാരിയെ വര്‍ഗീയവത്കരിച്ച നടിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍