എഡിറ്റര്‍
എഡിറ്റര്‍
ബംഗാളില്‍ ഇനി ബസ്സ് ഓടിക്കണമെങ്കില്‍ പത്ത് മിനിട്ട് ധ്യാനത്തിലിരിക്കണം
എഡിറ്റര്‍
Tuesday 7th August 2012 10:31am

കൊല്‍ക്കത്ത: ഇനി മുതല്‍ പശ്ചിമബംഗാളില്‍ ബസ്സും ടാക്‌സിയും ഓടിക്കണമെങ്കില്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം പോര, യോഗ പരിശീലനവും വേണം. അനുദിനം പെരുകുന്ന വാഹനാപകടങ്ങള്‍ നിയന്ത്രിക്കുകയെന്ന ഉദ്ദേശ്യത്തോടെ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി മദന്‍ മിത്രയാണ് പുതിയ പരിഷ്‌കാരം നടപ്പാക്കിയത്.

Ads By Google

സംസ്ഥാനത്തെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ എല്ലാ ഡ്രൈവര്‍മാര്‍ക്കും ഇനി മുതല്‍ ധ്യാനം നടത്തിയശേഷമേ ഡ്രൈവിങ് സീറ്റില്‍ ഇരിക്കാനാവുകയുള്ളൂ. ബസ് ഡിപ്പോകളിലെ മറ്റുജീവനക്കാര്‍ക്കും ധ്യാനപരിപാടിയില്‍ പങ്കെടുക്കാം.

ബസ് പുറപ്പെടുന്നതിനുമുമ്പ് ചുരുങ്ങിയത് പത്തുമിനിറ്റെങ്കിലും ഡ്രൈവര്‍മാര്‍ ധ്യാനത്തിലിരിക്കണമെന്നാണ് നിബന്ധന. ധ്യാനം ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ ശ്രദ്ധയും കാര്യക്ഷമതയും നല്‍കുമെന്നാണ് പറയുന്നത്.

നിര്‍ബന്ധപൂര്‍വം ഇതുനടപ്പാക്കുന്നുവെന്ന പരാതി ഉയരാതിരിക്കാന്‍ ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രോത്സാഹനമെന്ന നിലയില്‍ ചില സാമ്പത്തികസഹായങ്ങളും നല്‍കുന്നുണ്ട്.
സംസ്ഥാനത്ത് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ മുഴുവന്‍ ഡിപ്പോകളിലും ധ്യാനക്യാമ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു.

Advertisement