തിരുവനന്തപുരം: യോഗയെ അന്തര്‍ ദേശീയ തലത്തില്‍ വ്യാപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി സംസ്ഥാന സര്‍ക്കാരും. സംസ്ഥാനത്തെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ യോഗ പഠനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.


Also read പാകിസ്ഥാനെത്തി ഇനി ഇന്ത്യയുടെ ഊഴം; ഇംഗ്ലണ്ടിനെ തകര്‍ത്ത് പാകിസ്ഥാന്‍ ഫൈനലില്‍


‘ശരീരത്തിന്റെ സന്തുലനമാണ് യോഗാഭ്യാസത്തിന്റെ ലക്ഷ്യം. ഏതെങ്കിലും മതവിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ ഭാഗമല്ല യോഗാഭ്യാസം. യോഗ അഭ്യസിക്കുന്നതോടൊപ്പം നാമതിന്റെ ശാസ്ത്രീയ വശങ്ങള്‍ നിരീക്ഷിക്കുകയും വേണം’ രവീന്ദ്ര നാഥ് പറഞ്ഞു.

ദേശീയ ഒളിംപ്യാഡില്‍ മറ്റെല്ലാ ഇനങ്ങളിലുമെന്ന പോലെ യോഗയിലും കേരളത്തിന്റെ സാന്നിധ്യം അടയാളപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.


Dont miss അമേരിക്കയില്‍ ബേസ്‌ബോള്‍ പരിശീലനത്തിനിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവിന് വെടിയേറ്റു