എഡിറ്റര്‍
എഡിറ്റര്‍
‘ഇനി അങ്കം കെ.എഫ്.സിയോടും മക്‌ഡൊണാള്‍ഡിനോടും’ ; റെസ്‌റ്റോറന്റ് ശൃംഖല ആരംഭിക്കാന്‍ ഒരുങ്ങി ബാബാ രാംദേവ്
എഡിറ്റര്‍
Friday 5th May 2017 7:38pm

 

ന്യൂദല്‍ഹി: യോഗാ ഗുരു ബാബാ രാംദേവ് പതഞ്ജലിയില്‍ നിന്ന് വ്യാപാര ശൃംഖല വ്യാപിപ്പിക്കാനൊരുങ്ങുന്നു. റെസ്റ്റോറന്റ് ശൃഖലയാരംഭിച്ച് പ്രീമിയം റെസ്റ്റോറന്റുകളായ മക്‌ഡൊണാള്‍ഡ്, കെ.എഫ്.സി, സബ്‌വേ എന്നിവയോട് നേരിട്ട് മത്സരിക്കാനൊരുങ്ങിയാണ് രാംദേവ് റെസ്‌റ്റോറന്റ് ശൃംഖല ആരംഭിക്കുന്നത്.


Also read ‘ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ നാണം കെട്ട് ഇന്ത്യ’; വംശീയ ആക്രമണം, മനുഷ്യാവകാശ ലഘനം; യു.എന്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഇന്ത്യക്ക് രൂക്ഷ വിമര്‍ശനം


ഇന്ത്യന്‍ കമ്പനികളില്‍പ്പെട്ട റെസ്റ്റോറന്റ് ശൃംഖലകള്‍ക്ക് രാജ്യത്ത് ശക്തമായ സാന്നിധ്യം ഇല്ലെന്ന നിരീക്ഷണത്തിലാണ് രാംദേവ് പതഞ്ജലിയുടെ നിയന്ത്രണത്തില്‍ പുതിയ സ്ഥാപനവുമായ് ഇറങ്ങുന്നത്. എല്ലാത്തരത്തിലുള്ള ഭക്ഷണങ്ങളും റെസ്റ്റോറന്റ് വഴി ലഭ്യമാകുമെന്നാണ് രാംദേവ് പറയുന്നത്.

ശരീരത്തിന്റെ സന്തുലിതാവലസ്ഥയ്ക്ക് ചേര്‍ന്ന ഭക്ഷണങ്ങള്‍ക്കാകും പ്രാമുഖ്യമെന്നും രാംദേവ് വ്യക്തമാക്കിയിട്ടുണ്ട്. സസ്യാഹരങ്ങള്‍ക്കാകും തന്റെ റെസ്റ്റോറന്റുകള്‍ പ്രാധാന്യം നല്‍കുകയെന്ന് പരോക്ഷമായി വ്യക്തമാക്കുന്നതായിരന്നു രാംദേവിന്റെ വാക്കുകള്‍.

എന്നിരുന്നാലും മത്സ്യ-മാംസാദികള്‍ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ ഒഴിവാക്കില്ലെന്നും രാംദേവ് പറയുന്നു. ഉത്തരാഖണ്ഡിലാണ് പതഞ്ജലി നേതൃത്വം നല്‍കുന്ന റെസ്റ്റോറന്റ് ശൃംഖലയുടെ ആസ്ഥാനം. രാജ്യത്ത് വിദേശ കമ്പനികളുടെ മുന്‍തൂക്കം അവസാനിപ്പിക്കുമെന്നും വിദേശ കമ്പനികളുടെ പിടുത്തത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുമെന്നാണ് രാംദേവ് പറയുന്നത്.

Advertisement