ഭോപ്പാല്‍: രാജ്യത്ത് കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നതിനിടെയെത്തിയ അന്താരാഷ്ട്ര യോഗ ദിനത്തോട് കര്‍ഷകര്‍ പ്രതികരിച്ചതും സമര രീതിയില്‍. യോഗം ദിനം രാജ്യത്ത് വിപുലമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ തങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുന്ന സര്‍ക്കാരിനോടുള്ള പ്രതിഷേധം അറിയിക്കാനുള്ള അവസരമായാണ് കര്‍ഷകര്‍ ഇതിനെ കണ്ടത്.


Also read   ‘കോഹ്‌ലിക്കെതിരെ വിരല്‍ ചൂണ്ടി ഇന്ത്യന്‍ കായിക ലോകം’; ‘പരിശീലകര്‍ ഗുരുവും വഴികാട്ടിയുമെന്ന് ബിന്ദ്ര


സംഘപരിവാര്‍ സംഘടനയായ ഭാരതീയ കിസാന്‍ മസ്ദൂര്‍ സംഘാണ് കര്‍ഷകരുടെ ശവാസന പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്ന് സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധിച്ചത്. വിളകള്‍ക്ക് ആവശ്യമായ തുക ലഭ്യമാക്കുക കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക സമരം ചെയ്യുന്നത്.

കര്‍ഷകര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കിയില്ലെങ്കില്‍ അവര്‍ ശവത്തിന്റെ അവസ്ഥയിലെത്തുമെന്ന് കാണിക്കാനാണ് തങ്ങള്‍ ശവാസനം അഭ്യസിച്ചതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് അലോക് വര്‍മ പറഞ്ഞു.


Dont miss എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യില്ലെന്ന് എം.പി വീരേന്ദ്രകുമാര്‍