കൊച്ചി: മിശ്രവിവാഹം ചെയ്തതിന്റെ പേരില്‍ യുവതിക്ക് പീഡനമേറ്റ സംഭവത്തില്‍ ഉദയംപേരൂര്‍ കണ്ടനാട് പ്രവര്‍ത്തിക്കുന്ന യോഗ പരിശീലന കേന്ദ്രത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ അഞ്ചാം പ്രതിയും സ്ഥാപനത്തിലെ ജീവനക്കാരനുമായ ശ്രീരാജിനെയാണ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉദയംപേരൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യോഗാകേന്ദ്രം ഇന്ന് അധികൃതര്‍ അടച്ചുപൂട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.


Read more:  ‘പാഠം ഉള്‍ക്കൊണ്ട്’; മാന്ദ്യമുണ്ടെന്ന് സമ്മതിച്ചതിനു പിന്നാലെ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ച് മോദി


ആര്‍ഷ വിദ്യാ സമാജം എന്ന പേരില്‍ കൗണ്‍സിലിങ് സെന്ററും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ലൈസന്‍സില്ലാതെയാണ് കേന്ദ്രം നടത്തിയിരുന്നതെന്ന് ഉദയംപേരൂര്‍ പഞ്ചായത്ത് അറിയിച്ചു. അതിനാലാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്.
25 സ്ത്രീകളും 20 പുരുഷന്‍മാരും കൗണ്‍സിലിങ്ങിനായി നിലവില്‍ ഇവിടെയുണ്ടെന്നും ഇവരെ ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയക്കുമെന്നും പൊലീസ് അറിയിച്ചു.