എഡിറ്റര്‍
എഡിറ്റര്‍
പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകുന്നില്ല; കാശ്മീര്‍ വിഷയത്തില്‍ മോദിക്കെതിരെ യശ്വന്ത് സിന്‍ഹ
എഡിറ്റര്‍
Wednesday 26th April 2017 8:18am

 

ന്യൂദല്‍ഹി: കശ്മീരിലെ സംഘര്‍ഷങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്ന് ബി.ജെ.പി നേതാവും മുന്‍മന്ത്രിയുമായ യശ്വന്ത്‌സിന്‍ഹ. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പഠിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഷയം ചര്‍ച്ചചെയ്യാന്‍ മാസങ്ങളായി പ്രധാനമന്ത്രിയുമായ് കൂടിക്കാഴ്ചക്കയ്ക്ക് ശ്രമിച്ചിട്ടും നടന്നില്ലെന്ന് സിന്‍ഹ കുറ്റപ്പെടുത്തി.


Also read ആര്‍.എസ്.എസ് കൊലപാതക പരിശീലനം നടത്തുന്നു; കൊലപാതക ആസൂത്രണങ്ങളില്‍ കുട്ടികളും പങ്കാളികളാകുന്നു: മുഖ്യമന്ത്രി 


ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയിലാണ് യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ 24 അംഗങ്ങള്‍ ഉള്‍പ്പെട്ട സംഘം രണ്ടു തവണ കശ്മീര്‍ സന്ദര്‍ശിച്ച് പരിഹാര നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിലും ഡിസംബറിലുമാണ് സംഘം ജമ്മു-കശ്മീര്‍ സന്ദര്‍ശിച്ചത്. എന്നിട്ടും ഇതുവരെ തങ്ങളുമായ് കൂട്ക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നാണ് സിന്‍ഹ ആരോപിച്ചിരിക്കുന്നത്.

കശ്മീര്‍ താഴ്‌വരയിലെ സ്ഥിതി അങ്ങേയറ്റം വഷളായി നില്‍ക്കുകയാണെന്നും ചെറിയൊരു വിഷയം പോലും അക്രമാസക്തമായ പ്രതിഷേധമായി മാറാമെന്നും ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ യശ്വന്ത്‌സിന്‍ഹ പറഞ്ഞു. റിപ്പോര്‍ട്ട് നല്‍കി കൂടിക്കാഴ്ചക്ക് കാത്തിരിക്കുന്ന തങ്ങളോട് പ്രതികരിക്കേണ്ടതുണ്ടെന്ന് സര്‍ക്കാറിന് തോന്നുന്നില്ലായിരിക്കാം. എന്നാല്‍, കശ്മീര്‍ വിഷയത്തോട് പ്രതികരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു വര്‍ഷത്തിലേറെ പഴക്കമുള്ള പി.ഡി.പി-ബി.ജെ.പി സഖ്യം ജനങ്ങള്‍ക്കു മുമ്പില്‍വെച്ച കാര്യപരിപാടിയിലെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടണം. വിഷയത്തില്‍ അനുരഞ്ജനമാണ് ആവശ്യമെന്നും വാജ്‌പേയിയുടെ കാലത്ത് മാനവികത, കശ്മീരിന്റെ സ്വത്വം, ജനാധിപത്യം എന്നീ വിഷയങ്ങളിലൂന്നി കശ്മീര്‍ പ്രശ്‌നം കൈകാര്യം ചെയ്ത രീതി എല്ലാവരും അംഗീകരിക്കുന്നുണ്ട്. അതേ പാത പിന്തുടരുമെന്ന് പ്രകടനപത്രിക പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹുര്‍റിയത് അടക്കം എല്ലാ വിഭാഗവുമായി സര്‍ക്കാര്‍ ബന്ധപ്പെടുമെന്നും സിന്‍ഹ പറഞ്ഞു. തങ്ങള്‍ ശ്രീനഗറില്‍ പോയപ്പോള്‍ ഹുര്‍റിയത്തിന്റെ നേതാക്കളടക്കം വിവിധ ജനവിഭാഗങ്ങളുമായി സംസാരിച്ചിരുന്നു. വാജ്‌പേയിയുടെ സമീപനത്തോട് യോജിക്കുന്നവര്‍ ഇന്നുമുണ്ടെന്ന് മനസ്സിലായി. സംഭാഷണ പ്രക്രിയ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, മധ്യസ്ഥനെവെച്ച് ചര്‍ച്ചകള്‍ മുേമ്പാട്ടു നീക്കണമെന്നു അധികൃതര്‍ സമയം പാഴാക്കാതെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ കശ്മീരില്‍ രക്തചൊരിച്ചില്‍ ഒഴിവാക്കാമെന്നും സിന്‍ഹ പറഞ്ഞു.

Advertisement