ഗാനഗന്ധര്‍വ്വന്‍

yeshudasമലയാളത്തിന്റെ പ്രിയഗായകന്‍ കെ ജെ യേശുദാസ് സപ്തതിയുടെ നിറവില്‍ . ഞായറാഴ്ച 70-ാം വയസ്സിലെത്തിയ ഗാനഗന്ധര്‍വ്വന്‍ പതിവുതെറ്റിക്കാതെ കൊല്ലൂര്‍ മൂകാംബികാ സന്നിധിയിലെത്തി.

ഭാര്യ പ്രഭ യോശുദാസിനും മക്കള്‍ക്കമൊപ്പമായിരുന്നു യേശുദാസിന്റെ ദേവീ സന്ദര്‍ശനം. പിറന്നാള്‍ ദിനം നിരവധി കുട്ടികള്‍ക്ക് അദ്ദേഹം ആദ്യാക്ഷരം കുറിച്ചുകൊടുത്തു. ഗന്ധര്‍വഗായകനെ ഗുരുവായി കാണുന്ന ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ കൊല്ലൂരിലെ സരസ്വതിമണ്ഡപത്തില്‍ സംഗീതാര്‍ച്ചനയും നടത്തി. ഇത്തവണ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ആകാശവാണി നിലയങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ ഉള്‍പ്പെടെ 70 പേര്‍ സംഗീതാര്‍ച്ചനക്കെത്തിയിരുന്നു.