എഡിറ്റര്‍
എഡിറ്റര്‍
ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് ലാന്‍സ് ആംസ്‌ട്രോങ്
എഡിറ്റര്‍
Tuesday 15th January 2013 2:11pm

ടെക്‌സാസ്: ഉത്തേജക വിവാദത്തെ തുടര്‍ന്ന് കായിക ലോകത്ത് നിന്ന് പുറത്താക്കപ്പെട്ട സൈക്ലിങ് താരം ലാന്‍സ് ആംസ്‌ട്രോങ് ഉത്തേജകം ഉപയോഗിച്ചതായി സമ്മതിച്ചു.

ഒരു അഭിമുഖത്തിലാണ് ആംസ്‌ട്രോങ് ഉത്തേജകമുപയോഗിച്ചതായി സമ്മതിച്ചത്. ഉത്തേജക വിവാദത്തില്‍ കുടുങ്ങിയതിന് ശേഷം ആദ്യമായാണ് ആംസ്‌ട്രോങ് ഒരു അഭിമുഖത്തില്‍ പങ്കെടുക്കുന്നത്.

Ads By Google

1999 മുതല്‍ 2005 വരെ കിരീടം ചൂടിയ ലാന്‍സ് ആംസ്‌ട്രോങ്ങിനെതിരെ (41) യു.എസ് ആന്റിഡോപ്പിങ് ഏജന്‍സിയുടെ (യു.എസ്.എ.ഡി.എ) റിപ്പോര്‍ട്ട് വന്നതോടെയാണ് സ്‌പോര്‍ട്‌സ് ചരിത്രത്തില്‍നിന്ന് തന്നെ ആംസ്‌ട്രോങ്ങിന്റെ പേര് മായ്ക്കാന്‍ യു.സി.ഐ തീരുമാനിച്ചത്.

അര്‍ബുദ ബാധിതനായിരുന്ന ആംസ്‌ട്രോങ്, രോഗബാധയെ അതിജീവിച്ചശേഷമാണ് ലോകത്തെ ഏറ്റവും മികച്ച താരമായി മാറിയത്. 1996ലാണ് ഇദ്ദേഹത്തിന് അര്‍ബുദം സ്ഥിരീകരിച്ചത്. ലാന്‍സ് ആംസ്‌ട്രോങ് അന്താരാഷ്ട്ര മത്സരരംഗത്തുനിന്ന് കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്.

20092010 കാലത്ത് ആംസ്‌ട്രോങ്ങിന്റെ രക്തം പരിശോധിച്ചപ്പോഴാണ് ഉത്തേജകം ഉപയോഗിച്ചിട്ടുണ്ടെന്നതിന് ഏജന്‍സിക്ക് തെളിവ് ലഭിക്കുന്നത്. എന്നാല്‍ തുടക്കം മുതല്‍ എല്ലാ ആരോപണങ്ങളും ഇദ്ദേഹം നിഷേധിക്കുകയായിരുന്നു.

Advertisement