Categories

അഭിപ്രായ വോട്ടെടുപ്പ് നിരോധിക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് കോണ്‍ഗ്രസ്സ്

opinion

ന്യൂദല്‍ഹി: അഭിപ്രായ വോട്ടെടുപ്പ് നിരോധിക്കുന്നതിനോട് അനുകൂലമാണെന്നു കോണ്‍ഗ്രസ്സ് പാര്‍ട്ടി. ഇക്കാര്യത്തില്‍ പാര്‍ട്ടികളുടെ അഭിപ്രായമാരാഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തിനുള്ള മറുപടിയായാണ് കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ചില സ്ഥാപിത താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള തെറ്റായ, വിശ്വാസ യോഗ്യമല്ലാത്ത, കൃത്രിമ വിവരങ്ങളാണ് അഭിപ്രായ വോട്ടെടുപ്പിലൂടെ പുറത്ത് വരുന്നത്. തികച്ചും ശാസ്ത്രീയമല്ലാത്തതും സുതാര്യത പുലര്‍ത്താതുമായ പ്രക്രിയയാണിത്.

ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ഒരു തരത്തിലും സഹായിക്കാത്തതും ഭൂരിപക്ഷത്തിന്റെ അഭിപ്രായം പ്രതിഫലിക്കാത്തതുമായ ഒന്നാണ് അഭിപ്രായ വോട്ടെടുപ്പെന്നും തിരഞ്ഞടുപ്പ് കമ്മീഷന് കൈമാറിയ കത്തില്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

അഭിപ്രായ വോട്ടെടുപ്പുകള്‍ നിരോധിക്കണമെന്ന് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇക്കരാര്യത്തില്‍ രാഷട്രീയ പാര്‍ട്ടികളുടെ അഭിപ്രായമാരാഞ്ഞതിന് ശേഷം മതി അന്തിമ തീരുമാനമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

ഇതനുസരിച്ചാണ് ഇക്കാര്യത്തില്‍ അഭിപ്രായം  തേടി തിരഞ്ഞെടുപ്പ കമ്മീഷന്‍ രാജ്യത്തെ പാര്‍ട്ടികള്‍ക്ക്് കത്തയച്ചത്. പാര്‍ട്ടികള്‍ക്കുള്ള അഭിപ്രായ ഒക്ടോബര്‍ 31നകം അറിയിക്കണമെന്ന് കത്തില്‍ കമ്മീഷന്‍ ആവശ്യപ്പെടുന്നുണ്ട്.

എക്‌സിറ്റ് പോള്‍ നേരത്തെ നിരോധിച്ചതാണെങ്കിലും അഭിപ്രായ വോട്ടെടുപ്പ് ഇപ്പോഴും തുടരുന്നുണ്ട്. നിലവില്‍ തിരഞ്ഞെടുപ്പിന് 48 മണിക്കൂറുകള്‍ക്ക് മുമ്പ് അഭിപ്രായ വോട്ടെടുപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tagged with: