മുംബൈ: സ്വകാര്യ മേഖലാ ബാങ്കായ യെസ് ബാങ്ക് പലിശ നിരക്കില്‍ രണ്ടു ശതമാനം വര്‍ധനവ് പ്രഖ്യാപിച്ചു.സേവിങ്‌സ് ബാങ്ക് പലിശ നിര്‍ണയിക്കാന്‍ ബാങ്കുകള്‍ക്കാണ് അധികാരമെന്ന് റിസര്‍വ് യെസ് ബാങ്ക് പലിശ നിരക്കില്‍ വര്‍ദനവ് വരുത്തിയത്. യെസ് ബാങ്കിന്റെ സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ ഇതോടെ 6% ആയി.

വായ്പാ പലിശ നിരക്കുകളില്‍ ബാങ്ക് കാല്‍ ശതമാനം വര്‍ധന വരുത്തി. ഏറ്റവും കുറഞ്ഞ പലിശ നിരക്കായ ബേസ് റേറ്റ് 10.50% ആയി. വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് അറിയിച്ചു. മറ്റു ബാങ്കുകളൊന്നും ഇത് വരെ നിരക്കുകളില്‍ വര്‍ധന പ്രഖ്യാപിച്ചിട്ടില്ല.

Subscribe Us:

റിസര്‍വ്വ് ബാങ്ക് നിരക്ക് വര്‍ധനവ് വരുത്തിയതിന് ശേഷമുള്ള സാഹചര്യം സസൂഷ്മം നിരൂക്ഷിക്കുകയാണെന്ന് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബാങ്കായ ഐ.സി.സി.ഐ വ്യക്തമാക്കി. ഡിപ്പോസിറ്റ് റേറ്റുകളില്‍ വര്‍ധനവ് വരുത്താതെ വായ്പാ നിരക്കുകളില്‍ വര്‍ധനവ് വരുത്തില്ലെന്ന് എച്ച്്.ഡി.എഫ്.സി ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കി.