സന: യമന്‍ പ്രസിഡന്റായ അലി അബ്ദുള്ള സലേഹിന്റെ സുരക്ഷാ സൈന്യവും രാജ്യത്തെ ഇറ്റവും വലിയ ഗോത്രമായ ഹാഷിദിന്റെ ഭടന്‍മാരും തമ്മിലുള്ള പോരാട്ടത്തില്‍ 38 മരണം. സലേഹിന്റെ 33 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിനെതിരെയാണ് കലാപം നടത്തുന്നതെന്നാണ് ഗോത്ര നേതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളത്.

പോരാട്ടത്തില്‍ 24 സൈനികരും 14 ഗോത്രഭടന്‍മാരുമാണ് മരിച്ചത്. 24 പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തു.

ഹാഷിദ് ഗോത്ര ഭടന്‍മാര്‍ക്കെതിരെ സുരക്ഷാ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഗോത്രഭടന്‍മാര്‍ ആരോപിച്ചു. സാദിഖ് അല്‍ അഹ്‌സറാണ് ഹാഷിദ് ഗോത്ര നേതാവ്.