Categories

അല്‍ഖാഇദയെ നേരിടാന്‍ അമേരിക്ക വരേണ്ട: യെമന്‍

yemenയെമന്‍: അല്‍ഖാഇദക്കെതിരെയുള്ള നടപടിയെന്ന പേരില്‍ യെമനില്‍ നേരിട്ടുള്ള സൈനിക ഇടപെടല്‍ നടത്തുന്നതിനുള്ള യു എസ് നീക്കത്തിനെതിരെ യെമന്‍ സര്‍ക്കാര്‍ രംഗത്ത്. ഭീകരത നേരിടുന്നതിന് യെമന്‍ സ്വന്തം നിലയില്‍ നടപടികളെടുത്ത് വരികയാണെന്നും ഇക്കാര്യത്തിലുള്ള അമേരിക്കയുടെ ഇടപെടല്‍ വിപരീത ഫലമാണുണ്ടാക്കുകയെന്നും യെമന്‍ വിദേശ കാര്യമന്ത്രി അബു ബക്കര്‍ അല്‍ ഖിര്‍ബി വ്യക്തമാക്കി.

അല്‍ഖാഇദയെ നേരിടുന്നതിനായി യു എസ് യെമനില്‍ നേരിട്ട് സൈനിക നടപടിക്കൊരുങ്ങുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഇതിനെതിരെയാണ് യെമന്‍ സര്‍ക്കാറിന്റെ പ്രതികരണമുണ്ടായിരിക്കുന്നത്. അതേസമയം യെമന്‍ തലസ്ഥാനമായി സനയില്‍ സൈനിക നടപടിക്കിടെ അല്‍ഖാഇദ ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേര്‍ കൊല്ലപ്പെട്ടു. യു എസ്, ബ്രിട്ടീഷ് എംബസികള്‍ക്കെതിരെ കഴിഞ്ഞ ദിവസം ഭീഷണിയുണ്ടായതിനെ തുടര്‍ന്നാണ് യെമന്‍ സര്‍ക്കാര്‍ സൈനിക പരിശോധന നടത്തിയത്.

അതിനിടെ അമേരിക്കക്കും ബ്രിട്ടണും പിന്നാലെ ഫ്രാന്‍സും യെമനിലെ എംബസി അടച്ചു പൂട്ടി. ഫ്രാഞ്ച് വിദേശ കാര്യമന്ത്രാലയം പാരീസില്‍ അറിയിച്ചതാണിത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.