യമന്‍: ഹജ്ജ് തീര്‍ത്ഥാടനത്തെ തടസ്സപെടുത്തുക എന്ന ലക്ഷ്യത്തോടെ യമന്‍വിമതര്‍ അയച്ച ബാലസ്റ്റിക് മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തു. യമനിലെ ഹൂത്തി വിമതരാണ് മിസൈല്‍ അയച്ചത്.മിസൈല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ഇന്നലെ രാത്രിയിലാണ് യമന്‍ ഭാഗത്തുനിന്നും മക്കയെ ലക്ഷമാക്കി മിസൈല്‍ ആക്രമണം ഉണ്ടായത്. മക്ക ലക്ഷ്യം വെച്ചുള്ള ബാലസ്റ്റിക്ക് മിസൈല്‍ ആക്രമത്തെ സൗദി എയര്‍ ഡിഫെന്‍സ് സേനയാണ് പ്രതിരോധിച്ചത്. സേന കമാന്‍ഡര്‍ വാര്‍ത്താ കുറിപ്പിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

മക്കയില്‍നിന്നും ഏതാണ്ട് 69 കിലോമീറ്റര്‍ അകലെയുള്ള തായിഫിലെ അല്‍ വസീലിയ എന്ന സ്ഥലത്തുവെച്ചാണ് മിസൈല്‍ സേന തകര്‍ത്തത്
ഹജജ് തീര്‍ത്ഥാടനത്തിനായി ലോകത്തിന്റെ നാനാദിക്കില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ മക്കയിലെത്തികൊണ്ടിരിക്കയാണ് വിമതരുടെ ഈ നടപടി.


ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ആലോചിച്ചിരുന്നു; തീരുമാനം മാറ്റിയത് തിരിച്ചടി ഭയന്നെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫ്


ആഭ്യന്തര യുദ്ധംമൂലം ദുരിതമനുഭവിക്കുന്ന യമനിലെക്ക് സഹായ വസ്തുക്കള്‍ എത്തിക്കുവാനുള്ള അനുമതി ദുരുപയോഗം ചെയ്താണ് റോക്കറ്റുകളും മറ്റ് ആയുധങ്ങളും യെമനില്‍ എത്തുന്നതെന്ന് സഖ്യസേന പറഞ്ഞു.
ഇതിന് മുമ്പും ഹൂത്തി വിമതര്‍ മക്കയെ ലക്ഷ്യമാക്കി മിസൈല്‍ തൊടുത്തുവിട്ടിരുന്നു. അന്ന് മക്കയ്ക്ക് 65 കിലോമീറ്റര്‍ അകലെ വെച്ച് സൗദി എയര്‍ ഡിഫെന്‍സ് മിസൈല്‍ തകര്‍ക്കുകയായിരുന്നു.