നീലേശ്വരം: നീലേശ്വരം കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയ്ക്കുവേണ്ടി നീലേശ്വരം മന്ദംപുറത്തുകാവില്‍ ശത്രുസംഹാര പൂജ നടത്തി. കര്‍ണാടക ഗ്രാമവികസന മന്ത്രി ശോഭയാണ് യദ്യൂരപ്പയ്ക്കുവേണ്ടി പൂജ നടത്താനായി മന്ദംപുറത്തുകാവിലെത്തിയത്. യദ്യൂരപ്പയ്ക്കുവേണ്ടി ശോഭ വിവിധ പൂജാദികര്‍മങ്ങള്‍ വഴിപാടായി നടത്തുകയും ചെയ്തു.

പൂജാദി കര്‍മങ്ങള്‍ ഇന്നും തുടരും. മന്ദംപുറത്തു ഭഗവതി ക്ഷേത്രത്തിനു പുറമേ പഴയങ്ങാടി മാടായി കാവിലും ശോഭയെത്തി നേര്‍ച്ചയും വഴിപാടും നടത്തി. നീലേശ്വരത്തെ ബി.ജെ.പി നേതാക്കളെ പോലും അറിയിക്കാതെയായിരുന്നു സന്ദര്‍ശനം. തന്റെ സന്ദര്‍ശന വിവരവും ക്ഷേത്രത്തിലെ പൂജാദി കര്‍മങ്ങളെക്കുറിച്ചും പുറത്താരെയും അറിയിക്കരുതെന്ന് ഇവര്‍ ക്ഷേത്രം ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.