ന്യൂദല്‍ഹി: അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ മന്ത്രിമാര്‍ കുറ്റക്കാരാണെന്നു തെളിഞ്ഞാല്‍ അവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ പറഞ്ഞു. ബെല്ലാരിയിലെ ഖനന വിവാദവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി പി ചിദംബരവുമായി നടത്തിയ ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനധികൃത ഖനനം തടയാന്‍ ഇരുമ്പയിര് കയറ്റുമതി നിരോധിക്കണമെന്ന് യെദ്യൂരപ്പ ആവശ്യപ്പെട്ടു. അതിനിടെ റെഡി സഹോദരന്‍മാരുടെ അനധികൃത ഖനനത്തിനെതിരേ കര്‍ണാടക പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം തുടരുകയാണ്. റെഡി സഹോദരന്‍മാര്‍ക്കെതിരേ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.