ബാംഗ്ലൂര്‍:  ഭൂമി തട്ടിപ്പുവിവാദവുമായി ബന്ധപ്പെട്ട് രാജി വയ്ക്കുന്ന പ്രശ്‌നമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ ആവര്‍ത്തിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അനന്തകുമാര്‍ തന്നെ നേതൃസ്ഥാനത്തുനിന്നും മാറ്റാന്‍ ശ്രമിക്കുന്നതായി താന്‍ പരാതിനല്‍കി എന്ന വാര്‍ത്ത യെദ്യൂരപ്പ നിഷേധിച്ചു. അനന്തകുമാറുമായി തനിക്ക് അഭിപ്രായ വ്യത്യാസമൊന്നും മില്ലെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഭൂമി വിവാദത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഇന്നു ചേരുന്ന മന്ത്രിസഭായോഗം തീരുമാനിച്ചേക്കും.ഇതിനിടെ കൈവശപ്പെടുത്തി എന്ന പറയുന്ന ഭൂമി യെദ്യൂരപ്പയുടെ മക്കളും ബന്ധുക്കളും സര്‍ക്കാരിലേക്കു തിരികെ നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭൂമി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ യദ്യൂരപ്പയ്‌ക്കെതിരെ ബി.ജെ.പിയിലെ ഒരു വിഭാഗം നീക്കം തുടങ്ങിയതായി സൂചനയുണ്ട്. മന്ത്രി ജഗദീഷ് ഷട്ടറിനെയാണ് ഇവര്‍ യെദ്യൂരപ്പയ്ക്കു പകരമായി കാണുന്നത്.