ന്യൂദല്‍ഹി: പാര്‍ട്ടി നേതൃത്വം ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും രാജിക്കൊരുങ്ങാതിരുന്ന കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ തീരുമാനം മാറ്റുന്നു. പാര്‍ട്ടി ഹൈക്കാമാന്റിന്റെ തീരുമാനം എന്തായാലും അനുസരിക്കാന്‍ തയ്യാറാണെന്ന് യദ്യൂരപ്പ പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം ദല്‍ഹിയിലെത്തിയിട്ടും ഹൈക്കമാന്റിനെ കാണാന്‍ തയ്യാറാവാതിരുന്ന യെദ്യൂരപ്പ ഇന്ന് രാവിലെയാണ് തീരുമാനം മാറ്റിയത്.

എന്റെ കാര്യത്തില്‍ ദേശീയ നേതാക്കള്‍ എന്ത് തീരുമാനിച്ചാലും അത് ഞാന്‍ അനുസരിക്കും. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞാന്‍ തയാറാണ്. കര്‍ണാടകയിലെ സ്ഥിതി ദേശീയ നേതാക്കളെ അറിയിക്കും- യദ്യൂരപ്പ പറഞ്ഞു.

തിങ്കളാഴ്ച പതിനൊന്നിനുള്ളില്‍ രാജി തീരുമാനം അറിയിക്കണമെന്ന പാര്‍ട്ടി നിര്‍ദേശം യദ്യൂരപ്പ അവഗണിച്ചിരുന്നു.