കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയിലെ ചിലര്‍ രാജിവച്ചെങ്കിലും സംസ്ഥാന സര്‍ക്കാറിന് ഭീഷണിയില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ . വിമത എം എല്‍ എമാരെ തിരികെ കൊണ്ടുവരുമെന്നും 12 ന് ഭുരിപക്ഷം തെളിയിക്കുമെന്നും യെദ്യൂരപ്പ വ്യക്തമക്കി. കണ്ണൂരില്‍ തളിപ്പറമ്പ് ദേവീക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ പ്രശ്‌നപരിഹാരത്തിനായി മുതിര്‍ന്ന ബി ജെ പി നേതാവ് വെങ്കയ്യ നായിഡു ബാംഗ്ലൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത രാഷ്ട്രീയഅട്ടിമറിക്കാണ് കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും ഇതിന് കേന്ദ്രത്തിന്റേ സഹായമുണ്ടെന്നും വെങ്കയ്യ നായിഡു ആരോപിച്ചു.