Categories

യെ­ദി­യൂ­ര­പ്പ­യു­ടെ ദ­ലി­ത് പ്ര­സ്­താ­വ­ന വി­വാ­ദ­മാ­വു­ന്നു

ദേ­വാങ്കരെ: ദ­ലി­ത് സം­ഘര്‍­ഷ് സ­മി­തി­യു­ടെ പ്ര­വര്‍­ത്ത­കര്‍­ക്കു നേ­രെ ആ­ക്രോ­ശി­ച്ച് പ്ര­സ്­താ­വ­ന ന­ടത്തി­യ കര്‍­ണാ­ട­ക മു­ഖ്യ­മന്ത്രി യെ­ദി­യൂ­ര­പ്പ­യു­ടെ ന­ടപ­ടി വി­വാ­ദ­മാ­വു­ന്നു.

തി­ങ്ക­ളാഴ്­ച ബി ജെ പി സം­ഘ­ടി­പ്പി­ച്ച റാ­ലി­യി­ലേ­ക്ക് പ്ര­തി­ഷേ­ധ­വു­മാ­യി കട­ന്നു വ­ന്ന ദ­ലി­ത് സം­ഘര്‍­ഷ് സ­മി­തി­യു­ടെ പ്ര­വര്‍­ത്തക­രെ ക­ണ്ട­പ്പോ­ഴാ­ണ് യെ­ദി­യൂ­ര­പ്പ ക്ഷു­പി­ത­നാ­യി­കൊ­ണ്ട് ആ­ക്രോ­ശി­ച്ച് അവ­രെ ത­ട­യാന്‍ പോ­ലി­സ് സൂ­പ്രണ്ട് സ­ന്ദീ­പ് പ­ട്ടീലി­നോ­ട് ആ­വ­ശ്യ­പ്പെ­ട്ടത്.

യെ­ദി­യൂ­രപ്പ­യെ ചൊ­ടി­പ്പി­ക്കാന്‍ മാ­ത്രം എ­ന്താ­ണ് ദ­ലി­ത് സം­ഘര്‍­ഷ് സ­മി­തി­ അം­ഗ­ങ്ങ­ളു­ടെ ആ­വ­ശ്യ­മെ­ന്ന് വ്യ­ക്ത­മല്ല. സ­ന്ദീ­പ് പ­ട്ടീല്‍ മു­ഖ്യ­മ­ന്ത്രി­യോ­ട് വി­ശ­ദീ­ക­രി­ക്കാന്‍ ശ്ര­മി­ച്ചെ­ങ്കി­ലും ഇ­ത് അ­വ­രു­ടെ ക്ഷോ­പം പു­റ­ത്തെ­ടു­ക്കാ­നു­ള്ള വേ­ദി­യ­ല്ലെ­ന്നും യെ­ദി­യൂ­ര­പ്പ പ­റ­യു­ക­യാ­യി­രുന്നു.

”നി­ങ്ങ­ളു­ടെ പ്രശ്‌­ന­ങ്ങള്‍ ഇ­ത്ര­കാ­ല­മാ­യിട്ടും തീര്‍­ന്നില്ല­ല്ലോ. പ്ര­ശ്‌­ന­ങ്ങ­ളെല്ലാം പെ­ട്ടെ­ന്ന് ഞാന്‍ ത­ന്നെ തീര്‍­ക്ക­ണ­മെ­ന്നാ­ണ് നി­ങ്ങള്‍ ആ­വ­ശ്യ­പ്പെ­ടു­ന്നത്. അ­തി­നു സ­മ­യ­മെ­ടുക്കും നി­ങ്ങ­ളു­ടെ മെ­മ്മോ­റാ­ണ്ടം സ്വീ­ക­രി­ച്ച് വേ­ണ്ട ന­ട­പ­ടി­കള്‍ എ­ടു­ക്കാം. എ­നി­ക്ക് കുറ­ച്ച് സമ­യം ത­രൂ” യെ­ദി­യൂ­ര­പ്പ ദ­ലി­ത് സംഘര്‍­ഷ സ­മി­തി­യു­ടെ പ്ര­വര്‍­ത്ത­ക­രോ­ട് ആ­ക്രോ­ശിച്ചു.

പെ­ട്ടെ­ന്നു ത­ന്നെ യെ­ദി­യൂ­ര­പ്പ സം­യമ­നം പാ­ലി­ച്ചെ­ങ്കിലും മാ­ധ്യ­മ­ങ്ങ­ളു­ടെ ശ്ര­ദ്ധ­യില്‍ നി­ന്നും ര­ക്ഷ­പ്പെ­ടാ­നാ­യില്ല.

സംസ്ഥന­ത്തു നി­ന്ന് കോണ്‍­ഗ്ര­സി­ന്റെ തുട­ച്ചു നീ­ക്ക­ലാ­ണ് തന്റെ ല­ക്ഷ്യ­മെ­ന്ന് യെ­ദി­യൂ­ര­പ്പ റാ­ലി­യില്‍ വ്യ­ക്ത­മാ­ക്കി. ഓ­ഗ­സ്റ്റ് 20 മു­തല്‍ പ­ദ­യാ­ത്ര­ന­ട­ത്തു­മെ­ന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

ജൂ­ലൈ 25ന് ബെല്ലാ­രി­യില്‍ നിന്ന് തു­ടങ്ങിയ കോണ്‍­ഗ്ര­സി­ന്റെ പ­ദ­യാത്ര ഓ­ഗ­സ്റ്റ് 9 ന് സ­മാ­പി­ക്കും. ഖ­ന­ന­വി­വാ­ദ­ത്തില്‍ ള്‍­പ്പെ­ട്ട റെ­ഡ്ഡി സ­ഹോ­ദ­രന്‍­മാര്‍­ക്കെ­തി­രേ­ അ­ന്വേഷ­ണം ആ­വ­ശ്യ­പ്പെ­ട്ടാ­ണ് കോണ്‍­ഗ്ര­സ് പ­ദ­യാ­ത്ര തു­ട­ങ്ങി­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.