എഡിറ്റര്‍
എഡിറ്റര്‍
യെദ്യൂരപ്പയുടെ ബി.ജെ.പിയിലേക്കുള്ള തിരിച്ചുവരവ്: പ്രഖ്യാപനം ഇന്ന്
എഡിറ്റര്‍
Thursday 9th January 2014 9:25am

yediyurappa1

ബാംഗളൂര്‍: മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ ബി.ജെ.പിയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

യെദ്യൂരപ്പ പുതുതായി രൂപീകരിച്ച കെ.ജെ.പി ബി.ജെ.പിയുമായി ലയിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും ഇതോടൊപ്പമുണ്ടാകും.

ബി.ജെ.പിയില്‍ വന്നതിന് ശേഷം യെദ്യൂരപ്പയുടെ നിലവിലെ പാര്‍ട്ടിയായ കെ.ജെ.ഡിയുമായി ഒന്നിച്ചുപ്രവര്‍ത്തിക്കാനാണ് തീരുമാനം. പാര്‍ട്ടിയിലുണ്ടായ ഭിന്നതയെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പായിരുന്നു യെദ്യൂരപ്പ ബി.ജെ.പി വിട്ടത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ യെദിയൂരപ്പയുടെ തിരിച്ചുവരവ് വന്‍ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയവൃത്തങ്ങള്‍ കാണുന്നത്.

ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി അധികാരത്തിലെത്തുന്നത് യെദ്യൂരപ്പയുടെ നേതൃത്വത്തിലാണ്.

കര്‍ണാടകയിലെ ബി.ജെ.പി മുതിര്‍ന്ന നേതാക്കളും യെദ്യൂരപ്പയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള തീരുമാനം ഉണ്ടായത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കെ ബി.ജെ.പിയിലേക്ക് തന്നെ തിരിച്ചുവരണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പയ്ക്ക് മേല്‍ നേതാക്കള്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

Advertisement