എഡിറ്റര്‍
എഡിറ്റര്‍
കര്‍ണാടകയില്‍ 20 സീറ്റ് നേടും : യെദ്യൂരപ്പ വീണ്ടും ബി.ജെ.പിയില്‍
എഡിറ്റര്‍
Thursday 9th January 2014 4:12pm

yediyurappa1

ബാംഗ്ലൂര്‍: ലോകസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി.ജെ.പി മികച്ച വിജയം നേടുമെന്ന് ബി.എസ്.യെദ്യൂരപ്പ.

ഇരുപത് സീറ്റുകളെങ്കിലും പാര്‍ട്ടി നേടുമെന്നും അദ്ദേഹം പറഞ്ഞു. യെദ്യൂരപ്പയുടെ കര്‍ണാടക ജനതാ പക്ഷ പാര്‍ട്ടി ബി.ജെ.പിയില്‍ ലയിപ്പിച്ചാണ് അദ്ദേഹം പാര്‍ട്ടിയില്‍ മടങ്ങിയത്തിയത്.

യെദ്യൂരപ്പയുടെ തിരിച്ചുവരവ് പാര്‍ട്ടിക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ലോകസഭാ ഇലക്ഷനില്‍ അദ്ദേഹം ഷിമോഗയില്‍ നിന്ന് മത്സരിച്ചേക്കുമെന്നാണ് സൂചന.

കെ.ജെ.പി എം.എല്‍.എമാരായ യു.ബി.ബനാകര്‍, വിശ്വനാഥ് പാട്ടീല്‍, ഗുരുപാദപ്പ നാഗമരപ്പള്ളി എന്നിവരോടൊപ്പം മുന്‍ കേന്ദ്ര മന്ത്രിയും കെ.ജെ.പി പബ്ലിസിറ്റി കമ്മിറ്റി ചെയര്ഡമാനുമായ വി.ധനഞ്ജയ് കുമാര്‍, മുന്‍ കേന്ദ്രമന്ത്രിമാരായ ശോഭ കരന്തലാജെ, സി.എം ഉദാസി എന്നിവരും ബി.ജെ.പി അംഗത്വം ഏറ്റു വാങ്ങും.

കെ.ജെ.പിയിലെ മറ്റു രണ്ടു എം.എല്‍.എ മാരായ ബി.ആര്‍ പാട്ടീലും ഗുരു പാട്ടീലും മണ്ഡലത്തിലെ തങ്ങളുടെ വോട്ടര്‍മാരുടെ അഭിപ്രായമറിഞ്ഞ ശേഷം നിലപാടെടുക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഖനന അഴിമതിയുമായി ബന്ധപ്പെട്ട് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇറങ്ങിയതിന് പിന്നാലെ ബി.ജെ.പി വിട്ട് കെ.ജെ.പിയെന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കുകയായിരുന്നു. യെദ്യൂരപ്പയുടെ തിരിച്ചു വരവിന് സുഹൃത്തായ നരേന്ദ്രമോഡിയുടെ പ്രേരണയുണ്ടായിരുന്നു.

Advertisement