ബംഗളൂരൂ: കൊടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ താനില്ലെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി യദ്യൂരപ്പ. കേരളത്തിലേക്കയച്ച ഉദ്യാഗസ്ഥര്‍ അവരുടെ പണിചെയ്യുന്നുണ്ട്. അവരുടെ കാര്യങ്ങള്‍ ഡിജിപി അപ്പപ്പോള്‍തന്നെ തനിക്ക് വിവരങ്ങള്‍ നല്‍കുന്നുമുണ്ട്. മദനിയുടെ അറസ്റ്റ് എപ്പോഴുണ്ടാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും യദ്യൂരപ്പ പറഞ്ഞു.

കര്‍ണ്ണാടക പോലീസ് അറസ്റ്റ് സംബന്ധിച്ച് കേരളാ സര്‍ക്കാറിനെയോ ആഭ്യന്തരവകുപ്പിനെയോ ഒന്നും അറിയിച്ചിട്ടില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. അതേസമയം കേരളത്തിലെത്തിയ കര്‍ണ്ണാടകാ പോലീസ് മദനിയെ അറസ്റ്റ് ചെയ്‌തേ മടങ്ങിവരികയുളളൂ എന്ന് ഡിജിപി വ്യക്തമാക്കി.