ന്യൂദല്‍ഹി: കര്‍ണാടകയില്‍ ബി.എസ് യദ്യൂരപ്പ സര്‍ക്കാര്‍ മൂന്നാമതും വിശ്വാസവോട്ട് നേടി. വോട്ടെടുപ്പ് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയിലിറങ്ങി ബഹളം വച്ചെങ്കിലും അത് ഫലം കണ്ടില്ല.

വിമത എം.എല്‍ മാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നു. ഇതാണ് കര്‍ണാടക സര്‍ക്കാര്‍ വീണ്ടും വിശ്വാസ വോട്ട് തേടാനിടയാക്കിയത്. ബി.ജെ.പി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ വിമത എം.എല്‍.എ മാര്‍ തയ്യാറായതാണ് യദ്യൂരപ്പയെ വിജയിയാക്കിയത്.

ബി.ജെ.പിയുടെ ഏജന്റിനെപ്പോലെയാണ് സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു. കഴിഞ്ഞ വിശ്വാസ വോട്ടെടുപ്പ് സമയത്ത് സ്പീക്കര്‍ ചെയ്ത നടപടി ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നാണ് തങ്ങളുടെ ആവശ്യം. എന്നാല്‍ അക്കാര്യത്തെക്കുറിച്ച് യാതൊരു വിധ ചര്‍ച്ച നടത്താനും അദ്ദേഹം അനുവദിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇവിടെ എങ്ങനെയാണ് ജനാധിപത്യം വിജയിക്കുകയെന്നും അദ്ദേഹം ചോദിച്ചു.