Administrator
Administrator
കീഴടങ്ങി, ഇനി ജയിലില്‍
Administrator
Saturday 15th October 2011 6:43pm

ബാംഗ്ലൂര്‍: ഭൂമി തട്ടിപ്പുകേസില്‍ ലോകായുക്ത മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ കീഴടങ്ങി. ഈ മാസം 22വരെ റിമാന്റ് ചെയ്തു കൊണ്ട് കോടതി ഉത്തരവായി. പരപ്പനഹാര ജയിലിലേക്കാണ് യെദിയൂരപ്പയെ കൊണ്ടുപോയിരിക്കുന്നത്.

കോടതിയില്‍ കീഴടങ്ങാന്‍ കുടുംബാംഗങ്ങളോടൊപ്പമാണ് യെദിയൂരപ്പ എത്തിയത്. നേരത്തേ അറസ്റ്റു ചെയ്യാനായി പൊലീസ് അദ്ദേഹത്തിന്റെ വസതിയിലെത്തിയെങ്കിലും യെദിയൂരപ്പയെ കണ്ടാത്താനായിരുന്നില്ല. ഭൂമി കുംഭകോണത്തില്‍ പങ്കുണ്ടെന്ന് ലോകായുക്ത കുറ്റപ്പെടുത്തിയ യെദിയൂരപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് രാവിലെയാണ് ലോകായുക്ത പ്രത്യേക കോടതി തള്ളുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്്തത്. തുടര്‍ന്നായിരുന്നു അറസ്റ്റിനായി പോലീസ് വീട്ടിലെത്തിയത്. ഇതിനു ശേഷമായിരുന്നു കീഴടങ്ങല്‍.

കേസില്‍ പ്രതിയായ മുന്‍ മന്ത്രി എസ്.എന്‍.കൃഷ്ണഷെട്ടിയുടെ ജാമ്യാപേക്ഷയും കോടതി തള്ളി. അതേസമയം, കേസില്‍ പ്രതികളായ യെദിയൂരപ്പയുടെ രണ്ടു മക്കള്‍ക്കും മരുമകനും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എം.പിയായ ബി.വൈ.രാഘവേന്ദ്ര, ബി.വൈ.വിജയേന്ദ്ര, മരുമകന്‍ ആര്‍.സോഹന്‍ കുമാര്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യമനുവദിച്ചത്.

ഗെദ്ദനഹള്ളി, ദേവരാച്ചിക്കനഹള്ളി എന്നിവടങ്ങളില്‍ സര്‍ക്കാര്‍ ഭൂമി യെദ്യൂരപ്പയുടെ അടുത്ത ബന്ധുക്കള്‍ക്കായി പതിച്ചു നല്‍കിയതും ഉത്തരഹള്ളി, ആഗ്ര ഗ്രാമങ്ങളിലും നടന്ന ഭൂമി കൈമാറ്റവുമാണ് കേസുകള്‍. ബാംഗ്ലൂര്‍ ഡവലപ്‌മെന്റ് അതോറിറ്റിയുടെ സ്ഥലം ഏറ്റെടുത്ത വിജ്ഞാപനം യെദിയൂരപ്പ റദ്ദാക്കിയതിനെ തുടര്‍ന്ന് സര്‍ക്കാരിന് കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായിരുന്നു. അഭിഭാഷകരായ സിരാജിന്‍ ബാഷ, എന്‍.കെ.ബലരാജ് എന്നിവരാണ് യെദിയൂരപ്പയ്‌ക്കെതിരെ ലോകായുക്തയെ സമീപിച്ചത്. അഴിമതി ആരോപണത്തെത്തുടര്‍ന്ന് ജൂലൈയിലാണ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്.

Advertisement