ബാംഗളൂര്‍: കര്‍ണാടക മുഖ്യമന്ത്രി യദിയൂരപ്പയ്‌ക്കെതിരെ പുതിയ ആരോപണവുമായി മുഖ്യപ്രതിപക്ഷമായ ജനതാദള്‍ എസ് രംഗത്തെത്തി. വിവിധ പദ്ധതികള്‍ക്കായി ഭൂമി മക്കള്‍ക്ക് സമ്മാനിച്ചെന്നാണ് ആരോപണം. ജനതാദള്‍ എസ് പ്രസിഡന്റ് എച്ച്.ഡി കുമാരസ്വാമിയാണ് ആരോപണവുമായി രംഗത്തെത്തിയത്.

ഇതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും കുമാരസ്വാമി അവകാശപ്പെട്ടുന്നു. ബാംഗ്ലൂര്‍ വികസന അതോറിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ എന്ന സ്ഥാനം ദുരുപയോഗം ചെയ്താണ് യദിയൂരപ്പ ക്രമക്കേട് നടത്തിയത്. മുഖ്യമന്ത്രിയായി തുടരാനുള്ള ധാര്‍മിക അവകാശം യദിയൂരപ്പയ്ക്കില്ലെന്നും അദ്ദേഹം രാജിവെക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.

ഐടി പാര്‍ക്കിന് വേണ്ടി അനുവദിച്ച ഭൂമി യദിയൂരപ്പ മക്കള്‍ക്ക് നല്‍കി. മറ്റ് വ്യക്തികള്‍ക്ക് ഭൂമി നല്‍കിയ വിജ്ഞാപനം റദ്ദാക്കി അതേഭൂമി ബന്ധുക്കള്‍ക്ക് യദിയൂരപ്പ പതിച്ചുനല്‍കിയതിന് തെളിവുണ്ടെന്ന് കുമാരസ്വാമി അവകാശപ്പെട്ടു.