ബാംഗ്ലൂര്‍: അനധികൃത ഖനനം സംബന്ധിച്ച ലോകായുക്ത റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് യെദിയൂരപ്പയുടെ വാദം.

യെദിയൂരപ്പയുടെ കുടുംബാംഗങ്ങള്‍ ഖനിലോബിയില്‍ നിന്ന് പണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും യെദിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യണമെന്നുമായിരുന്നു ലോകായുക്ത റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് യെദിയൂരപ്പയ്ക്ക് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിയും വന്നിരുന്നു.