ബംഗാള്‍ : പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ജ്യോതിബസുവിന്റെ അന്ത്യചടങ്ങില്‍ പങ്കെടുക്കാതിരുന്നതിലൂടെ മമതാ ബാനര്‍ജി പശ്ചിമ ബംഗാള്‍ ജനതയെ അപമാനിച്ചിരിക്കയാണെന്ന് സി പി ഐ എം നേതാവ് സീതാറാം യെച്ചൂരി.

‘ചടങ്ങില്‍ പങ്കെടുക്കാതിരിക്കുകയും അത് ന്യായീകരിക്കുകയും ചെയ്തതിലൂടെ മമത ബംഗാള്‍ ജനതയെ അപമാനിക്കുകയാണ് ചെയ്തത്’- മമതയുടെ അസാന്നിധ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു യെച്ചൂരി.

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുകയെന്നത് ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ടതാണ്. ഒരു രാഷ്ട്രീയക്കാരന്റെ ധാര്‍മ്മികതക്ക് നിരക്കാത്തതാണിത്. ജനകീയ നേതാവിന്റെ അന്ത്യ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നിരവധി പേരാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.