Categories

Headlines

‘ആക്രമണങ്ങള്‍ കൊണ്ട് നിശബ്ദരാക്കാന്‍ കഴിയില്ല’; സംഘപരിവാറിന്റെ ഗുണ്ടായിസത്തിനു മുന്നില്‍ മുട്ടുമടക്കില്ലെന്ന് സീതാറം യെച്ചൂരി

ന്യൂദല്‍ഹി: തനിക്കെതിരായ സംഘപരിവാര്‍ ആക്രമണത്തിനെതിരെ പ്രതികരണവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

സംഘപരിവാറിന്റെ ഗുണ്ടായിസത്തിനു മുന്നില്‍ മുട്ടുമടക്കില്ലെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. ഇതു കൊണ്ടൊന്നും തങ്ങള്‍ നിശബ്ദരാകില്ലെന്നും ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും പറഞ്ഞ യെച്ചൂരി അതില്‍ തങ്ങള്‍ വിജയിക്കുക തന്നെ ചെയ്യുമെന്നും പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം.


Also Read: എന്നാലുമെന്റെ മന്ത്രീ, നാല് ദിവസം കൊണ്ട് ഞങ്ങള്‍ പഠിച്ച് അവതരിപ്പിച്ച പ്രശ്‌നത്തിന് ഒരു മിനുട്ട് കൊണ്ട് പരിഹാരം കണ്ടല്ലേ; നിരാശയുണ്ട്; തോമസ് ഐസകിനോട് ഇന്നസെന്റ്; ചിരിയടക്കാനാവാതെ മന്ത്രിയുടെ ഓഫീസ്


ദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിന് മുന്നില്‍ വെച്ചാണ് യെച്ചൂരിയ്ക്ക് നേരെ ആക്രമണമുണ്ടായത്. സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.

വാര്‍ത്താ സമ്മേളനത്തിന് തൊട്ടുമുന്‍പായിരുന്നു ആക്രമണം. വാര്‍ത്താസമ്മേളനത്തിനായി എത്തിയ യെച്ചൂരി പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു ഭാരതീയ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ യെച്ചൂരിയെ ആക്രമിച്ചത്.
ആക്രമണത്തില്‍ താഴെ വീണ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥരാണ് രക്ഷിക്കുന്നത്. അക്രമികളെ പൊലീസ് എത്തി ഉടനെ തന്നെ അറസ്റ്റു ചെയ്യുകയും ചെയ്തു.

എ.കെ.ജി ഭവനുചുറ്റും പൊലീസ് സുരക്ഷാ ഒരുക്കിയിരുന്നെങ്കിലും അതിനിടെ നുഴഞ്ഞുകയറിയെത്തിയ സംഘപരിവാറുകാരാണ് അക്രമണം നടത്തിയത്.


Don’t Miss: ‘ഇത് ആദരണീയമായ കാര്യം’; അമിത ലൈംഗികാസക്തി ഒഴിവാക്കാന്‍ സ്ത്രീകള്‍ ചേലാകര്‍മ്മം ചെയ്യണമെന്ന ആഹ്വാനവുമായി വിവാദതാരമായ ഇമാം വീണ്ടും


യെച്ചൂരിക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സുരക്ഷയും ശക്തമാക്കിയിരുന്നു. കേരളാ ഹൗസിന് ചുറ്റും ബാരിക്കേഡുകള്‍സ്ഥാപിച്ചിരുന്നു. തങ്ങള്‍ ഹിന്ദുസേനാ പ്രവര്‍ത്തകരാണെന്ന് അക്രമികള്‍ തന്നെ അവകാശപ്പെട്ടിട്ടുണ്ട്.

Tagged with:


‘അവര്‍ പശുവിറച്ചി കഴിക്കുന്നവരാണെന്നും അതിനാല്‍ അവരെ ആക്രമിക്കണമെന്നും എന്റെ സുഹൃത്തുക്കള്‍ പറഞ്ഞു’; തീവണ്ടിയില്‍ വെച്ച് മുസ്‌ലിം കൗമാരക്കാരനെ അടിച്ചു കൊന്ന സംഭവത്തിലെ കുറ്റാരോപിതന്‍ പറയുന്നത്

ന്യൂദല്‍ഹി: 'ആ സമയത്ത് ഞാന്‍ നന്നായി മദ്യപിച്ചിരുന്നു; അവര്‍ പശുവിറച്ചി കഴിക്കുന്നവരാണെന്നും അതുകൊണ്ട് അവരെ ആക്രമിക്കണമെന്നും എന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.' 16 വയസുള്ള മുസ്‌ലിം വിഭാഗത്തില്‍ പെട്ട കൗമാരക്കാരനെ തീവണ്ടിയില്‍ വെച്ച് മര്‍ദ്ദിച്ച് കൊന്ന സംഭവത്തിലെ പ്രതിയുടെ വാക്കുകളാണ് ഇത്.കഴിഞ്ഞ ദിവസമാണ് മഥുരയിലേക്കുള്ള തീവണ്ടിയില്‍ വെച്ച് സംഭവം ഉണ്ടായത്. കൊല്ലപ്പെട