ന്യൂദല്‍ഹി: സി.പി.ഐ.എം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേന്ദ്രനേതൃത്വത്തിന് ലഭിച്ചത് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കൂടി ഉള്‍പ്പെട്ട സ്ഥാനാര്‍ഥി പട്ടികയായിരുന്നുവെന്ന് പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി.

സംസ്ഥാനത്തു നിന്ന് അയച്ചുതന്ന സ്ഥാനാര്‍ഥി പട്ടിക കേന്ദ്രനേതൃത്വം ഐകകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. വി.എസ്.സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഇടതുമുന്നണിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും യെച്ചൂരി ദല്‍ഹിയില്‍ പറഞ്ഞു.