Categories

സീതാറം യെച്ചൂരിക്ക് നാഗ്പൂര്‍ സര്‍വ്വകലാശാലയില്‍ വിലക്ക്; വിലക്കിന് പിന്നില്‍ ആര്‍.എസ്.എസിന്റേയും സംഘപരിവാറിന്റേയും ഭീഷണിയെന്ന് സംഘാടകര്‍; പ്രതിഷേധം ശക്തം

ന്യൂദല്‍ഹി: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചുരിക്ക് നാഗ്പൂര്‍ സര്‍വ്വകലാശാലയില്‍ വിലക്ക്.

മാര്‍ച്ച് 18ന് സര്‍വ്വകലാശാലയില്‍ യെച്ചൂരി നടത്തേണ്ടിയിരുന്ന പ്രഭാഷണമാണ് വൈസ് ചാന്‍സിലര്‍ നീട്ടിവച്ചത്. സര്‍വ്വകലാശാലയിലെ അംബേദ്കര്‍ ചിന്തകളുടെ വകുപ്പാണ് ജനാധിപത്യവും അതിന്റെ മൂല്യങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണത്തിനായി യെച്ചൂരിയെ ക്ഷണിച്ചത്.

എന്നാല്‍ വെളിപ്പെടുത്താനാകാത്ത കാരണങ്ങളാല്‍ പരിപാടി റദ്ദക്കുകയാണെന്ന് പറഞ്ഞ് വി.എസി രംഗത്തെത്തുകയായിരുന്നെന്ന്് സംഘാടകര്‍ പറഞ്ഞു.

പ്രഭാഷണത്തിന്റെ രണ്ട് നാള്‍മുമ്പ് മുന്നറിയിപ്പില്ലാതെ വി.സി വിലക്കേര്‍പ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. ആര്‍.എസ്.എസിന്റെയും എ.ബി.വി.പിയുടെയും ഭീഷണിയെ തുടര്‍ന്നാണ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ യെച്ചൂരിയുടെ പ്രഭാഷണത്തിന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് ആരോപണം

സംഘാടകരും എഴുത്തുകാരും ചിന്തകരും വിസിയുടെ നടപടിയെ അപലപിച്ച് രംഗത്തെത്തി. ആര്‍.എസ്.എസിന്റെയും എ.ബി.വി.പിയുടെയും ഭീഷണിക്ക് മുന്നില്‍ വഴങ്ങിക്കൊടുത്ത് ഇത്തരം നടപടികള്‍ എടുക്കുക്കരുതെന്ന് വിദ്യാര്‍ഥികള്‍ വിസിയോട് ആവശ്യപ്പെട്ടു.


Dont Miss യുവതിയെ 25 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത കേസ് കൈക്കൂലി വാങ്ങി ഒതുക്കിത്തീര്‍ത്തു; എറണാകുളം നോര്‍ത്ത് സി.ഐ ടി.ബി. വിജയന് സസ്‌പെന്‍ഷന്‍ 


വിസിയെ ഭീഷണിപ്പെടുത്തിയാണ് എബിവിപി പരിപാടി റദ്ദാക്കിച്ചതെന്നും ഭീഷണിയെ തുടര്‍ന്ന് വിസി മാനസിക സമ്മര്‍ദ്ദത്തിലാണെന്നും സംഘാടകര്‍ പറഞ്ഞു.

എന്നാല്‍ പരിപാടി റദ്ദാക്കിയത് ചില സാങ്കേതിക കാരണങ്ങളാലാണെന്നും കൂടുതലൊന്നും പറയാനില്ലെന്നുമാണ് വിസിയുടെ വിശദീകരണം. യെച്ചൂരി പങ്കെടുത്താല്‍ വന്‍പ്രതിഷേധം നേരിടേണ്ടിവരുമെന്നും മറ്റുമുള്ള ഭീഷണികള്‍ എ.ബി.വി.പിയില്‍നിന്നും ഉണ്ടായതായി വിസിയെ സന്ദര്‍ശിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നിധിന്‍ റൗത്ത് പറഞ്ഞു.

യെച്ചൂരി ഒരു തീവ്രവാദിയോ രാജ്യദ്രോഹിയോ അല്ല 25 വര്‍ഷമായി പാര്‍ലമെന്റ്‌റേറിയനും അറിയപ്പെടുന്ന ചിന്തകനുമാണ്. അത്തരമൊരാളെ വിലക്കുന്നത് ശരിയല്ലെന്നും റൗത്ത് പറഞ്ഞു.

Tagged with: