എഡിറ്റര്‍
എഡിറ്റര്‍
കശ്മീരിലെ സാധാരണക്കാര്‍ ആയുധമെടുത്തതല്ല; അവരെക്കൊണ്ട് ഇന്ത്യ ആയുധമെടുപ്പിച്ചതാണ്: യാസിര്‍ മാലിക് സംസാരിക്കുന്നു
എഡിറ്റര്‍
Monday 15th May 2017 12:46pm

കശ്മീരിന് സ്വയംനിര്‍ണയാവകാശം നല്‍കുകയാണ് ഏറ്റവും ഉചിതം. എവിടേക്ക് പോകണമെന്ന് ജനം തീരുമാനിക്കട്ടെ. പാക്കിസ്ഥാനിലേക്ക് പോണോ ഇന്ത്യയില്‍ത്തന്നെ തുടരണോ സ്വതന്ത്രമായി നിലകൊള്ളണോ എന്നതൊക്കെ അവര്‍തന്നെ തീരുമാനിക്കും. അപ്പോഴത് ജനങ്ങളുടെ തീരുമാനമാകും. വ്യക്തികളുടെതല്ല. ജനാധിപത്യപരമായ വിധിയെ മാനിക്കുകയാണ് നമുക്ക് നല്ലത്. കശ്മീര്‍ ജനതയ്ക്ക് എന്ന് സ്വയം നിര്‍ണയാവകാശം ലഭിക്കുമെന്ന് ആ വിധി നിശ്ചയിക്കും.മൊഴിമാറ്റം: ശ്രീദേവി കെ.ആര്‍, രാജേഷ് വി. അമല

ഫോട്ടോ: മുനീഫ് ഉള്‍ ഇസ്‌ലാം


തിഹാര്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ട കശ്മീര്‍രാഷ്ട്രപിതാവായി അറിയപ്പെടുന്ന മഗ്ബൂല്‍ ഭട്ടില്‍നിന്നാണ് യാസീന്‍ മാലിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജമ്മുകശ്മീര്‍ ലിബറേഷന്‍ഫ്രണ്ട് (JKLF)ന്റെ തുടക്കം. കശ്മീര്‍സായുധ സമരകാലത്ത് പോരാടിയ യാസീന്‍ മാലിക് പിന്നീട് കീഴടങ്ങുകയും, രാഷ്ട്രീയത്തിലേക്ക് തിരിയുകയുമായിരുന്നു. ഇന്ത്യന്‍ ഭരണാധികാരികള്‍ അദ്ദേഹത്തെ വിഘടനവാദികളുടെ നേതാവായി മുദ്രകുത്തി.1947 ല്‍ജവഹര്‍ലാല്‍ നെഹ്റു കശ്മീരിന് മോഹന വാഗ്ദാനങ്ങള്‍ നല്‍കിയ ലാല്‍ചൌക്ക് എന്ന സ്ഥലത്തിനടുത്തുള്ള യാസീന്‍മാലിക്കിന്റെ ഓഫീസില്‍ വച്ചാണ്, കശ്മീരിന്റെ വിധിയെക്കുറിച്ചുള്ള നിലപാടുകള്‍ ഞാന്‍ ചോദിച്ചുതുടങ്ങിയത്.

ബുര്‍ഹാന്‍വാനിയുടെ മരണശേഷമുള്ള സാഹചര്യങ്ങളെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?

ഭാരതസര്‍ക്കാര്‍ എല്ലാ രാഷ്ട്രീയമേഖലകളും അടിച്ചമര്‍ത്തിയത്തിന്റെ അമര്‍ഷം ജനങ്ങളില്‍ വ്യാപകമാണ്. സ്വതന്ത്രമായ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ അനുവാദമില്ല, പൊതുവേദികള്‍ സംഘടിപ്പിക്കാന്‍ അനുവാദമില്ല. നിരായുധ സമരത്തിന്ചുക്കാന്‍പിടിച്ച ചെറുപ്പക്കാരെല്ലാം ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു.

കശ്മീര്‍ പോലീസ് സ്റ്റേഷന്‍ വെറും നോക്കുകുത്തിയായിരുന്നു. ഇക്കാരണത്താലാണ് അവര്‍ ആയുധങ്ങളെടുത്തതും അവിടെ സംഘര്‍ഷം ഉണ്ടായതും. ഇന്ത്യന്‍ സുരക്ഷാ സന്നാഹങ്ങളെ ഉപയോഗിച്ച് നൂറിലധികംപേരെ കൊന്നൊടുക്കി. നൂറോളം പേര്‍ക്ക് കാഴ്ച നഷ്ട്ടപ്പെട്ടു. പതിനായിരത്തില്‍ പരം ജനങ്ങള്‍ ജയിലിലാണ്. 1947 മുതല്‍ ഇതാണ് നടന്നുവരുന്നത്. കൊലപാതകങ്ങള്‍ക്കും, പേടിക്കും, പട്ടാളത്തിന്റെ കയ്യൂക്കിനും അടിയറവു പറഞ്ഞുകൊണ്ടേ കശ്മീരില്‍ നിലനില്‍പ്പ് സാധ്യമാകൂ. ഇതാണ് ഇവിടുത്തെ അവസ്ഥ.

2016 ലെ ലഹളയില്‍ ഒരു സംയുക്ത പ്രതിരോധ നീക്കത്തിന്റെ ഭാഗമായി ഗീലാനിയും മിര്‍വെസ്സും താങ്കളും ഒരുമിച്ച് പ്രവര്‍ത്തിക്കുകയുണ്ടായി .അതിന്റെ കാരണവും ഭാവിയും എന്താണ് ?

93-94 മുതല്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. പിന്നീട് ആ ബന്ധം തകര്‍ന്നു. എന്നാല്‍ ഇന്ന് നമ്മുടെ സ്വന്തം ജനങ്ങള്‍ക്ക് എതിരെ സ്‌റ്റേറ്റിന്റെ ഒരു കടന്നാക്രമണം നടക്കുന്നതുകൊണ്ട് ഞങ്ങള്‍ ഒന്നിക്കാനുള്ള സമയമായി എന്ന് മനസിലാക്കുകയാണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെതിരെ ഒരു ശബ്ദമെങ്കിലും ഉയരണമല്ലോ. ഈ കൂട്ടുകെട്ട് തുടരുമെന്നുതന്നെ പ്രതീക്ഷിക്കുന്നു. ഇതിലൂടെ ഞങ്ങള്‍ ശക്തിയാര്‍ജ്ജിക്കാന്‍ തുടങ്ങുകയാണ്.


Also Read: ‘മിലന്‍ കുന്ദേരയെ വായിച്ച സൗത്ത് ഇന്ത്യയിലെ ഏക രാഷ്ട്രീയക്കാരന്‍’; ശബരീനാഥിനെയും ദിവ്യയെയും ട്രോളി സോഷ്യല്‍ മീഡിയ


പാക് അനുകൂലമായും, ഇന്ത്യ അനുകൂലമായും ജനഹിത സംബന്ധമായ നിലപാടുകളെക്കുറിച്ചും, ഒരു രാജ്യമെന്ന നിലയ്ക്ക് അതിന്റെ ഭാവിയെ കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്യുന്നു. താങ്കളിതിനെ എങ്ങനെ നോക്കിക്കാണുന്നു?

ഇതെല്ലം ആര് തീരുമാനിക്കും? നിങ്ങള്‍ അതും ഇതുമൊക്കെ പറയുന്നു. കശ്മീരിന് സ്വയംനിര്‍ണയാവകാശം നല്‍കുകയാണ് ഏറ്റവും ഉചിതം. എവിടേക്ക് പോകണമെന്ന് ജനം തീരുമാനിക്കട്ടെ. പാക്കിസ്ഥാനിലേക്ക് പോണോ ഇന്ത്യയില്‍ത്തന്നെ തുടരണോ സ്വതന്ത്രമായി നിലകൊള്ളണോ എന്നതൊക്കെ അവര്‍തന്നെ തീരുമാനിക്കും. അപ്പോഴത് ജനങ്ങളുടെ തീരുമാനമാകും. വ്യക്തികളുടെതല്ല. ജനാധിപത്യപരമായ വിധിയെ മാനിക്കുകയാണ് നമുക്ക് നല്ലത്. കശ്മീര്‍ ജനതയ്ക്ക് എന്ന് സ്വയം നിര്‍ണയാവകാശം ലഭിക്കുമെന്ന് ആ വിധി നിശ്ചയിക്കും.

‘ജനഹിതം എന്ന ആശയംതന്നെ കാലഹരണപ്പെട്ട ആവശ്യമാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ പറയുകയുണ്ടായി….

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരേയൊരു ഘടകമേയുള്ളു. ആ ഘടകത്തിലാണ് കാശ്മീരിന്റെ ഈ അവസ്ഥ താല്‍ക്കാലികമാണെന്നും, നിയമങ്ങള്‍ പാലിക്കപ്പെട്ടാല്‍ ജനങ്ങള്‍ക്ക് അവരുടെ ഭാവി തീരുമാനിക്കാനുള്ള അവകാശം നല്‍കും എന്നും ഇന്ത്യ എഴുതി പിടിപ്പിച്ചിട്ടുള്ളത്. ആദ്യ പ്രധാനമന്ത്രിയായ നെഹ്റു ലാല്‍ചൌക്കിലെ പൊതുപരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പറഞ്ഞത് : ‘നിങ്ങളുടെ ഭാവി തീരുമാനിക്കാനുള്ള അവകാശം ഞാന്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അത് ഞങ്ങള്‍ക്കെതിരെ പ്രയോഗിക്കുമെങ്കിലും, എനിക്കത് വേദനിക്കുമെങ്കിലും ഞാനത് സ്വീകരിക്കും’. എന്നാണ്.

ഇത് നെഹ്റു പാര്‍ലമെന്റിലും ആവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ഈ കേസിനെ ഐക്യരാഷ്ട്രസഭയിലേക്ക് എത്തിച്ചു. ഇതേ അവകാശം കശ്മീര്‍ ജനത ഉന്നയിച്ചപ്പോള്‍ കൊലപാതകങ്ങളും തടവറകളും നിഷ്ഠൂരമായ മര്‍ദ്ദനങ്ങളിലൂടെയുള്ള പീഡനങ്ങളുമാണ് മറുപടിയായി ഇന്ത്യന്‍സേന നല്‍കിയത്. ഇത് കശ്മീരിന്റെ യാഥാര്‍ത്ഥ്യമാണ്. നീതിയിലും ജനധിപത്യത്തിലും ഇന്ത്യന്‍ജനത വിശ്വസിക്കുന്നില്ല എന്ന് ഇതില്‍നിന്നും മനസിലാക്കുന്നു.

 അടുത്തകാലത്ത് ആര്‍മിചീഫ് ബിപിന്റാവത്ത് ഒരു ആരോപണം ഉന്നയിക്കുകയുണ്ടായി ‘കല്ലെറിയുന്നവര്‍ ആക്ടിവിസ്റ്റുകളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന്’….

നോക്കൂ, ഇവിടെയൊരു ജനമുന്നേറ്റം ഉണരുന്നുണ്ട്. സമാധാനവാദികളായ പ്രതിഷേധക്കാര്‍ക്കെതിരെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകവും പെല്ലറ്റ് ഗണ്ണും ഉപയോഗിച്ച് ആക്രമിച്ചു. അവര്‍ വെറും കല്ലുകൊണ്ടാണ് പ്രതിരോധിച്ചത്. കല്ലേറില്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥന്‍പോലും കൊല്ലപ്പെട്ടിട്ടില്ല. പക്ഷെ, നൂറിലധികം സാധാരണക്കാരെ സുരക്ഷാസേന കൊന്നൊടുക്കി. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. നൂറോളം പേര്‍ക്ക് കാഴ്ച നഷ്ട്ടമായി. ഭാരതസര്‍ക്കാറിനു സാധാരണക്കാര്‍ക്കുനേരെ പട്ടാളത്തെ ഉപയോഗിക്കാം. അതിനര്‍ത്ഥം അവര്‍ക്ക് കശ്മീരിലെ തലമുറയെ മുഴുവന്‍ ആയുധമാര്‍ഗ്ഗത്തിലേക്ക് നയിക്കാം എന്നതാണ്.

ചിലര്‍ കശ്മീര്‍ പ്രതിഷേധത്തെ മതപരമാണെന്നു വരുത്തുന്നുണ്ട്. പണ്ഡിറ്റുകളുടെ കുടിയൊഴിക്കല്‍ ഒരുദാഹരണമായെടുത്ത് അത് തെളിയിക്കാന്‍ ശ്രമിക്കുന്നു. ഇതേക്കുറിച്ച് എന്തുപറയുന്നു ?

കശ്മീര്‍ പ്രശ്‌നം എന്നത് സ്വയം നിര്‍ണയാവകാശത്തിന്റെ മാത്രം കാര്യമാണ്. എല്ലാവര്‍ക്കും വോട്ടുചെയ്യാന്‍ അവകാശമുണ്ട്. അവര്‍ മുസ്‌ലിമോ, പണ്ഡിറ്റോ, സിക്കോ, ടോഗ്രയോ ബുദ്ധിസ്റ്റോ ആകട്ടെ. 1947 ആഗസ്റ്റു മുതല്‍ ഇവിടെയുള്ള എല്ലാവര്‍ക്കും വോട്ടുചെയ്യാന്‍ അവകാശമുണ്ട്. യുണൈറ്റഡ് സ്റ്റേറ്റില്‍ വോട്ടവകാശം പൗരന്മാര്‍ക്ക് ഒരു സ്വയംനിര്‍ണയാവകാശമാണ്. ഇതാണ് ഞങ്ങളുടെ നിലപാട്. അപ്പോള്‍ ഏതുതരം വ്യവസ്ഥ വേണമെന്ന് ജനങ്ങള്‍ തീരുമാനിക്കും.

തിരഞ്ഞെടുപ്പേതര രാഷ്ട്രീയത്തില്‍ നിന്നുകൊണ്ട് ബി.ജെ.പിഭരണത്തെ എങ്ങനെ നോക്കിക്കാണുന്നു?

കാശ്മീരില്‍ മാത്രമല്ല അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നത്. ദളിതര്‍, ക്രിസ്ത്യാനികള്‍, മുസ്‌ലീങ്ങള്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, ബുദ്ധിജീവികള്‍, പൊതുസമൂഹത്തിലുള്ള ജനങ്ങള്‍- വ്യവസ്ഥക്കെതിരെ എഴുതുന്ന ആര്‍ക്കുനേരെയും വിരല്‍ചൂണ്ടപ്പെടാം. കാശ്മീരില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും മോശം പരാമര്‍ശങ്ങള്‍ ഇവര്‍ നേരിടേണ്ടി വരാറുണ്ട്.

അതിനാല്‍ ഏതുതരത്തിലുള്ള രാഷ്ട്രീയമാണ് ബി.ജെ.പിയ്ക്ക് വേണ്ടതെന്ന് എനിക്കറിയില്ല. ഒരുകാലത്ത് വാജ്‌പേയി തന്റെ കവിത തുളുമ്പുന്ന വാക്കുകള്‍ ഈ പ്രശ്‌നപരിഹാരത്തിന് ഉപയോഗിക്കും എന്ന് ജനം സ്വപ്നംകണ്ടിരുന്നു. ഇന്ന് അവര്‍ പോരിനുവരുന്നു. ഒരു സന്ദേശം മാത്രമാണ് നല്‍കുന്നത് -ഞങ്ങള്‍ കശ്മീര്‍ ജനതയുടെ ആത്മവിശ്വാസം കെടുത്തും . അതുകൊണ്ട് കശ്മീരികള്‍ തങ്ങളുടെ ആത്മബലം നഷ്ട്ടപ്പെടുത്താന്‍ അനുവദിക്കില്ല ഏന്നുതന്നെ തീരുമാനിച്ചു.

അവര്‍ തമ്മിലുള്ള (വാജ്‌പേയി-മോദി) വൈരുദ്ധ്യം എന്താണ് ?

വാജ്‌പേയി ഒരു കവിയായിരുന്നു. ജനങ്ങള്‍അറിയപ്പെടുന്ന ഒരു പ്രധാനമന്ത്രിയായി അറിയപ്പെടണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ തന്റെ പേരുകൊണ്ട് ജനങ്ങളില്‍ ഭീതിയും ഭീഷണിയും ഉയര്‍ത്തുന്ന തരത്തിലുള്ള നേതാവായി ഒര്‍മ്മിക്കപ്പെടാനാണ് മോദിയുടെ താല്പര്യം. അതാണ് വ്യത്യാസം.

സമാധാനചര്‍ച്ചയ്ക്ക് ഒരു സാധ്യതയും കാണുന്നില്ലേ?

ഇല്ലെന്നാണ് എനിക്കുതോന്നുന്നത്. എന്തെന്നാല്‍, ഇന്ത്യന്‍സ്റ്റേറ്റിന്റെ നിലപാട് ധാര്‍ഷ്ട്യം നിറഞ്ഞതാണ്. .അവരുടെ ഭാഷ ധിക്കാരത്തിന്റെയും പേടിപ്പെടുത്തലിന്റേതുമാകുമ്പോള്‍ പ്രതീക്ഷിക്കാനാകുന്നതെങ്ങനെ?

ഇന്ത്യയിലെ ജനങ്ങളോട് താങ്കള്‍ എന്താണ് പറയാനാഗ്രഹിക്കുന്നത് ?

കാശ്മീരിനെ ഇന്ത്യന്‍മാധ്യമങ്ങളുടെ കണ്ണാടിയിലൂടെ കാണരുതെന്ന അപേക്ഷയാണ് ഇന്ത്യക്കാരോട് പറയാനുള്ളത്. കാശ്മീരിനെ കാണുകയോ മനസിലാക്കുകയോ വേണമെന്നുള്ളവര്‍ തീര്‍ച്ചയായും കാശ്മീരില്‍ വരണം. സമാധാനപ്രിയരായ മനുഷ്യരാണ് കശ്മീര്‍വാസികള്‍. ഞങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ ഇന്ത്യന്‍സര്‍ക്കാര്‍ നിയന്ത്രിച്ചിരിക്കുകയാണ്. ഈ അവകാശം മാത്രമാണ് ഞങ്ങള്‍ ചോദിക്കുന്നത്. അതിനുപകരം ഞങ്ങള്‍കൊല്ലപ്പെടുന്നു.

യഥാര്‍ത്ഥ സമാധാനം വടക്കന്‍ ഏഷ്യയില്‍ വന്നാല്‍ ഇന്ത്യക്കും പാകിസ്ഥാനും കശ്മീരിനും ഗുണമുണ്ടാകും. അതിനു നാം കശ്മീര്‍പ്രശ്‌നത്തിനു പരിഹാരം കാണണം. എന്നാല്‍ വടക്കന്‍ഏഷ്യയ്ക്ക് പൂര്‍ണസമാധാനം കൈവരും .

Advertisement