ജോഹന്നാസ്ബര്‍ഗ് : മാന്‍ഞ്ചസ്റ്റര്‍ സിറ്റിയുടെ ഐവറികോസ്റ്റ് മിഡ്ഫീല്‍ഡറായ യായാ ടുറെ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. മാഴ്‌സയുടെ മാലി മിഡ്ഫീല്‍ഡര്‍ ആന്ദ്രെ അയേയുവിനെയും ബാഴ്‌സലോണയുടെ സെയ്ദു കെയ്റ്റയേയും പിന്തള്ളിയാണ് യായ ടുറെ ബഹുമതിയ്ക്ക് അര്‍ഹനായത്.

ഫുട്‌ബോളിലെ 53 അംഗ രാഷ്ട്രങ്ങളിലെ ദേശീയ ടീം കോച്ചുമാര്‍ക്കിടയില്‍ നടത്തിയ വോട്ടിംങ്ങിലൂടെയാണ് മൂന്നുപേരടങ്ങിയ അന്തിമ പട്ടികയില്‍ നിന്ന് യായ ടുറെയെ തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടിലെ മികച്ച പ്രകടനമാണ് യായക്ക് തുണയായത്. ആഫ്രിക്കയുടെ മികച്ച ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ ഐവറികോസ്റ്റ് താരമാണ് യായ ടുറെ.

Subscribe Us:

പ്രീമിയര്‍ ലീഗില്‍ മുന്നിലുള്ള സിറ്റിയുടെ കുതിപ്പില്‍ യായക്ക് നിര്‍ണ്ണായക പങ്കുണ്ട്. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് യോഗ്യതാ റൗണ്ടില്‍ ഐവറികോസ്റ്റ് തോല്‍വിയറിയാതെ കുതിച്ചതും യായ ടുറെക്ക് ഗുണം ചെയ്തു.

ബെല്‍ജിയത്തില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ തുടങ്ങിയ യായ ഉക്രൈന്‍ , ഗ്രീസ് , ഫ്രഞ്ച് ലീഗുകളില്‍ കളിച്ചശേഷം 2007 ല്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയിലെത്തി. 2009 ല്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് നേടിയ ബാഴ്‌സ ടീമില്‍ അംഗമായ യായ 2010 ലാണ് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്.

Malayalam News

Kerala News In English