ലണ്ടന്‍: ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം മാഞ്ചസ്റ്റര്‍ സിറ്റി എഫ്.എ കപ്പില്‍ മുത്തമിട്ടു. യായ ടുറേയുടെ ഏക ഗോളാണ് സ്‌റ്റോക്ക് സിറ്റിയെ തകര്‍ത്ത് കിരീടം നേടാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സഹായിച്ചത്.

ഡെവിഡ് സില്‍വയുടെ ഷോട്ട് ക്ലിയര്‍ ചെയ്യുന്നതില്‍ സ്‌റ്റോക്ക് താരങ്ങള്‍ കാണിച്ച പിഴവാണ് ഗോളിലേക്ക് വഴിതുറന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ അഞ്ചാം എഫ്.എ കപ്പ് കിരീടനേട്ടമാണിത്. എന്നാല്‍ 1969ന് ശേഷം ക്ലബ്ബിന് മികച്ച കിരീടമൊന്നും നേടാനായിരുന്നില്ല.

നേരത്തേ ഹോസ്പറിനെ തോല്‍പ്പിച്ച സിറ്റി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ യോഗ്യത നേടിയിരുന്നു. അബുദാബിയിലെ പണച്ചാക്ക് ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സയദ് 2008ലായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയെ സ്വന്തമാക്കിയത്. ഏതാണ്ട് 300 മില്യണ്‍ പൗണ്ടിനായിരുന്നു കച്ചവടം.