എഡിറ്റര്‍
എഡിറ്റര്‍
കൊച്ചുകുട്ടികള്‍ക്ക് കളിക്കൂട്ടുകാരാനാവാന്‍ യാവോ എത്തുന്നു
എഡിറ്റര്‍
Monday 20th August 2012 5:27pm

കൊച്ചുകുട്ടികള്‍ക്ക് കളിക്കൂട്ടുകാരനായി യാവോ എത്തുന്നു. മലയാളത്തിലെ ആദ്യ ഹൈ ഡെഫനിഷന്‍ ഫോര്‍മാറ്റില്‍ എത്തുന്ന 3ഡി സ്റ്റീരിയോസ്‌കോപ്പ് കാര്‍ട്ടൂണ്‍ ഫാന്റസി കഥാപാത്രമാണ് യാവോ. കളര്‍ബോക്‌സ് ആനിമേഷനാണ് യാവോയെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. യാവോ ഡി.വി.ഡി യോടൊപ്പം ലഭിക്കുന്ന 3ഡി ഗ്ലാസ് ഉപയോഗിച്ചാണ് കാര്‍ട്ടൂണ്‍ കാണാനാവുക.

Ads By Google

സൂസ്-രാജ്- ജീന്‍ എന്നിവര്‍ സൂസിന്റെ അച്ഛന്റെ ബേഡ് സാങ്ച്വറിയില്‍ അവധിക്കാലം ചിലവഴിക്കാനെത്തി. ഒരു ദിവസം മൂവരും ചേര്‍ന്ന് ബേഡ് സാങ്ച്വറി  സൈക്കിളില്‍ ചുറ്റിക്കാണാനിറങ്ങി. പക്ഷികളോടൊത്ത് പാട്ടി പാടി ഉല്ലസിച്ച് നടക്കവേ മൂവര്‍ക്കും വഴി തെറ്റി. കാട്ടില്‍ വഴിയറിയാതെ വിഷമിച്ച സൂസിനെയും രാജിനെയും ജീനെയും രക്ഷിക്കാന്‍ ഹീറോ ആയ യാവോ എത്തുന്നു. പിന്നീട് യാവോയും പുതിയ കൂട്ടുകാരും ചേര്‍ന്നുള്ള രസകരമായ സംഭവങ്ങളും പാട്ടുകളും കോര്‍ത്തിണക്കിക്കൊണ്ട് കഥ മുന്നോട്ട് പോകുന്നു. 52 മിനുട്ട് ദൈര്‍ഘ്യമുള്ളതാണ് കാര്‍ട്ടൂണ്‍.

രൂപേഷ് കണോളിയാണ് കാര്‍ട്ടൂണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഗിരീഷ് ബാബു പി.എസ് ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് എഡിറ്റര്‍. കാര്‍ട്ടൂണിന്റെ സ്‌ക്രീന്‍ പ്ലേ നിതിന്‍ കൂരാച്ചുണ്ടും സംഗീതം റുഥിന്‍ തേജുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഹരി.ജി.നായരാണ് സൗണ്ട് മികസിങ് ചെയ്തിരിക്കുന്നത്. സൗണ്ട് ഇഫക്ട് ജയരാജും എഡിറ്റിങ് പ്രഹ്ലാദും നിര്‍വ്വഹിച്ചിരിക്കുന്നു.

കോഴിക്കോട് ഗ്രാമഫോണ്‍ മ്യൂസിക്‌സ് വിപണിയിലെത്തിക്കുന്ന യാവോ 3ഡി ആനിമേഷന്‍ ഡി.വി.ഡി. യുടെ വില 149 രൂപയാണ്.

കാര്‍ട്ടൂണ്‍ പ്രകാശനം കോഴിക്കോട് ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍ കുമാര്‍ നിര്‍വ്വഹിച്ചു. രൂപേഷ് കന്നോളി അദ്ധ്യക്ഷത വഹിച്ചു.

Advertisement